ഫ്രാന്‍സിനും അടിതെറ്റി; ഞെട്ടിച്ച് ടുണീഷ്യ; ഓസ്‌ട്രേലിയയും പ്രീക്വാര്‍ട്ടറിലേക്ക്
എതിരില്ലാത്ത ഒരു ഗോളിന് തന്നെയായിരുന്നു ഓസിസിന്റെയും ജയം.

ദോഹ: നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ.ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടുണീഷ്യയുടെ ജയം. ഫ്രാന്‍സ് നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ജയിച്ചെങ്കിലും ടുണീഷ്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ യോഗ്യതയില്ല. മൂന്നാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ഇന്ന് മല്‍സരത്തിലുട നീളം ടുണീഷ്യയുടെ ആക്രമണങ്ങളാണ് കണ്ടത്. വഹാബി ഖസ്‌റിയാണ് 58ാം മിനിറ്റില്‍ ടുണീഷ്യയുടെ വിജയഗോള്‍ നേടിയത്. പുറത്തായെങ്കിലും ലോക ചാംപ്യന്‍മാരെ വീഴ്ത്തി തല ഉയര്‍ത്തിയാണ് ടുണീഷ്യ ഖത്തറിനോട് വിടപറഞ്ഞത്.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിന് തന്നെയായിരുന്നു ഓസിസിന്റെയും ജയം. 60ാം മിനിറ്റില്‍ മാത്യു ലെക്കിയാണ് ഓസ്‌ട്രേലിയക്കായി സ്‌കോര്‍ ചെയ്തത്. മികച്ച സോളോ ഗോളായിരുന്നു ഇത്. റൈലി മഗ്രിയുടെ പാസ്സ് സ്വീകരിച്ച ലെക്കി വിദ്ഗ്ധമായി ഡെന്‍മാര്‍ക്ക് പ്രതിരോധത്തെ തട്ടിയകറ്റി സ്‌കോര്‍ ചെയ്യുകയായിരുന്നു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT