ബ്രസീലിനെ അട്ടിമറിച്ച് കാമറൂണിന് മടക്കം; സ്വിസ് പടയും പ്രീക്വാര്‍ട്ടറിന്
ബ്രസീലിനും സ്വിസിനും രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്.
BY FAR3 Dec 2022 2:18 AM GMT

X
FAR3 Dec 2022 2:18 AM GMT
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഇത്തരികുഞ്ഞമാരുടെ ക്ലാസ്സിക്ക് പ്രകടനങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഖത്തറില്‍ ഇതിനോടകം അട്ടിമറിക്കപ്പെട്ട വമ്പന്‍ ടീമുകള്‍ക്കൊപ്പം ലോക ഒന്നാം നമ്പര്‍ ബ്രസീലിന്റെ പേരും ഇടം പിടിച്ചു. ലോക റാങ്കിങിലെ 43ാം സ്ഥാനക്കാരായ കാമറൂണ്‍ ആണ് കാനറികളെ ഒരു ഗോളിന് വീഴ്ത്തിയത്. ഇഞ്ചുറി ടൈമില്‍ വിന്‍സന്റ് അബൂബക്കറാണ് മഞ്ഞപ്പടയ്‌ക്കെതിരായ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ജിയിലെ അവസാന മല്‍സരത്തിലാണ് കാമറൂണിന്റെ ഞെട്ടിക്കല്‍. ബ്രസീല്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ജയിച്ചെങ്കിലും കാമറൂണിന് അവസാന 16ല്‍ ഇടം നേടാനായില്ല. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സെര്‍ബിയയെ പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്റ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ബ്രസീലിനും സ്വിസിനും രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്.
Next Story
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്ഥികള് ആശുപത്രിയില്
4 Feb 2023 4:25 AM GMT