Football

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്

വിലക്കിനെ തുടര്‍ന്ന് പാകിസ്താന് രാജ്യാന്തര മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല.

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്
X


സൂറിച്ച്: പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്റ് ചെയ്തു. അഷ്ഫാഖ് ഹുസൈന്‍ ഷായുടെ നേതൃത്വത്തിലുള്ള ടീം ഫെഡറേഷന്റെ അധികാരം അടുത്തിടെ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് നടപടി. ഫിഫയുടെ നോര്‍മലൈസേഷന്‍ കമ്മിറ്റിയുടെ അധികാരം അഷ്ഫാഖ് ഹുസൈന്‍ ഷാ പിടിച്ചെടുക്കുകയായിരുന്നു. 2018ല്‍ സൂപ്രിം കോടതിയുടെ ഉത്തരവോടെ അഷ്ഫാഖ് ഹുസൈന്‍ ഷാ ഫെഡറേഷന്‍ ഭരണം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഫിഫ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് അടുത്തിടെയാണ് ഫെഡറേഷന്റെ ഭരണം ഷാ കൈയ്യേറിയത്. ഫിഫ നല്‍കിയ അധികാരം കമ്മിറ്റിക്ക് തിരിച്ചുനല്‍കിയാല്‍ മാത്രമാണ് പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് ഫിഫ പിന്‍വലിക്കുള്ളൂ. വിലക്കിനെ തുടര്‍ന്ന് പാകിസ്താന് രാജ്യാന്തര മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല. കൂടാതെ ക്ലബ്ബ് ഫുട്‌ബോളിലും പാകിസ്താന് പങ്കെടുക്കാന്‍ സാധിക്കില്ല. 2017ലും പാകിസ്താനെ ഫിഫ വിലക്കിയിരുന്നു. ചാഡ് ഫുട്‌ബോള്‍ അസോസിയേഷനെയും ഫിഫ വിലക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it