Football

എ എഫ് സി ചാമ്പ്യന്‍സ് ലീഗ് 2 വിന് യോഗ്യത നേടി എഫ്‌സി ഗോവ

ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്

എ എഫ് സി ചാമ്പ്യന്‍സ് ലീഗ് 2 വിന് യോഗ്യത നേടി എഫ്‌സി ഗോവ
X

പനാജി: ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എഫ്‌സി ഗോവ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് 2-ന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രവേശിച്ചു. ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആവേശകരമായ വിജയം നേടിയാണ് ഗോവന്‍ നിര അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ഡെജാന്‍ ഡ്രാസിച്ചാണ് മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ഗോവയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 52-ാം മിനിറ്റില്‍ ജാവിയര്‍ സിവെരിയോ കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് വലയിലെത്തിച്ച് ഗോവയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍, 60-ാം മിനിറ്റില്‍ നാസര്‍ അല്‍ റവാഹി അല്‍ സീബിനായി ആശ്വാസ ഗോള്‍ നേടി. ഗോള്‍കീപ്പര്‍ ഹൃതിക് തിവാരിയുടെ മികച്ച പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ, ഈ സീസണില്‍ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് 2-ന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാന്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക് അവസരം ലഭിച്ചു. ഐ.എസ്.എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് നേരിട്ട് യോഗ്യത നേടിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് വലിയൊരു നേട്ടമാണ്.



Next Story

RELATED STORIES

Share it