എല്‍ ക്ലാസ്സിക്കോ ബാഴ്‌സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് തവണ
ആദ്യ പാദത്തില്‍ മാഡ്രിഡില്‍ വച്ച് റയലിനെ ബാഴ്‌സ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരേ ബാഴ്‌സയ്ക്ക് ജയം. 2-1നാണ് ബാഴ്‌സയുടെ ജയം. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ബാഴ്‌സ റയലിനെ തകര്‍ത്തത്. ബാഴ്‌സ താരം അറോജോയുടെ സെല്‍ഫ് ഗോളില്‍ റയല്‍ ഒമ്പതാം മിനിറ്റില്‍ ലീഡ് നേടിയിരുന്നു. തുടര്‍ന്ന് 45ാം മിനിറ്റില്‍ സെര്‍ജി റോബെര്‍ട്ടോയിലൂടെ ബാഴ്‌സ സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ ഐവറികോസ്റ്റ് താരം ഫ്രാങ്ക് കെസ്സി ബാഴ്‌സയുടെ വിജയഗോള്‍ നേടി. ജയത്തോടെ ചിരവൈരികളായ റയലുമായുള്ള ഒന്നാം സ്ഥാനത്തെ ലീഡ് 12 പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു. പന്ത് കൈവശം വയ്ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കറ്റാലന്‍സ് തന്നെയാണ് മുന്നിട്ട് നിന്നത്. ഈ സീസണിലെ അവസാന എല്‍ ക്ലാസ്സിക്കോ ഏപ്രില്‍ ആറിന് നടക്കും. കോപ്പാ ഡെല്‍ റേ സെമി രണ്ടാം പാദത്തിലാണ് ഇരുടീമും വീണ്ടും കൊമ്പുകോര്‍ക്കുന്നത്. ആദ്യ പാദത്തില്‍ മാഡ്രിഡില്‍ വച്ച് റയലിനെ ബാഴ്‌സ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

RELATED STORIES
പുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT