എഫ് എ കപ്പ്: യുനൈറ്റഡ് ചെല്‍സിയെ നേരിടും; ആഴ്സണല്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും
ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്.
BY NSH29 Jun 2020 6:18 AM GMT

X
NSH29 Jun 2020 6:18 AM GMT
ലണ്ടന്‍: എഫ് എ കപ്പ് സെമി ലൈനപ്പ് ആയി. ആദ്യസെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെല്‍സിയുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണലുമായി കൊമ്പുകോര്‍ക്കും. ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. ലെസ്റ്ററിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ സെമി പ്രവേശനം.
ഈ സീസണില്‍ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും യുനൈറ്റഡിനായിരുന്നു ജയം. ആഴ്സണലാവാട്ടെ ഷെഫ് യുനൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചാണ് സെമി ഉറപ്പിച്ചത്. ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ കടന്നത്. ജൂലായ് 18, 19 തിയ്യതികളില്‍ വെബ്ലിയിലാണ് സെമി പോരാട്ടങ്ങള്‍.
Next Story
RELATED STORIES
പ്രവാസികളും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും
1 July 2022 11:50 AM GMTകെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTഅഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍
20 Jun 2022 3:58 AM GMTപുതിയ പട്ടാളനയത്തിനെതിരേ യുവജനങ്ങൾ
18 Jun 2022 4:44 PM GMTരാജ്യസഭാ തിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്
11 Jun 2022 12:34 PM GMTഹിന്ദുത്വവല്‍ക്കരണം ഒളിയജണ്ടയല്ല; ഫാഷിസത്തിന്റെ കര്‍മപദ്ധതിയാണ്
7 Jun 2022 5:12 AM GMT