Football

എഫ് എയില്‍ യുനൈറ്റഡിനും ആഴ്‌സണലിനും ജയം; ഫ്രാന്‍സില്‍ പിഎസ്ജി

പോച്ചീടിനോയ്ക്ക് കീഴില്‍ പിഎസ്ജിക്ക് ആദ്യ ജയം.

എഫ് എയില്‍ യുനൈറ്റഡിനും ആഴ്‌സണലിനും ജയം; ഫ്രാന്‍സില്‍ പിഎസ്ജി
X



മാഞ്ച്‌സറ്റര്‍: എഫ് എ കപ്പില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിനും ആഴ്‌സണലിനും ജയം. മൂന്നാം റൗണ്ടില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വാറ്റ്‌ഫോഡിനെ തോല്‍പ്പിച്ചത്.


ഫ്രഞ്ച് ലീഗ് വണ്ണില്‍ പുതിയ കോച്ച് പോച്ചീടിനോയ്ക്ക് കീഴില്‍ പിഎസ്ജിക്ക് ആദ്യ ജയം. ബ്രീസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. മോയിസ് കീന്‍, ഇക്കാര്‍ഡി, സാരബി എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ പിഎസ്ജി രണ്ടാം സ്ഥാനത്തെത്തി. ലിയോണ്‍ ആണ് ലീഗില്‍ ഒന്നാമത്.


ഇറ്റാലിയന്‍ സീരി എയില്‍ എ സി മിലാന്‍ തകര്‍പ്പന്‍ ജയം.ടൊറീനോയ്‌ക്കെതിരേ 2-0ത്തിന്റെ ജയമാണ് മിലാന്‍ നേടിയത്.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ആര്‍ ബി ലെപ്‌സിഗിനെ 3-1ന് തോല്‍പ്പിച്ചു. മല്‍സരത്തില്‍ ഹാലന്റ് ഇരട്ട ഗോള്‍ നേടി.സാഞ്ചോ ഒരു ഗോളും നേടി.






Next Story

RELATED STORIES

Share it