Football

തടങ്കല്‍ ജീവിതത്തിന് അവസാനം; റൊണാള്‍ഡീഞ്ഞോ മോചിതനായി

വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിനെത്തുടര്‍ന്ന് പരാഗ്വെയില്‍ നാലുമാസമായി വീട്ടുതടങ്കലില്‍ ആയിരുന്ന റൊണാള്‍ഡീഞ്ഞോയെയും സഹോദരനെയും പരാഗ്വെന്‍ കോടതി വിട്ടയക്കുകയായിരുന്നു.

തടങ്കല്‍ ജീവിതത്തിന് അവസാനം; റൊണാള്‍ഡീഞ്ഞോ മോചിതനായി
X

അസുന്‍സിയോണ്‍: ബ്രസീലിന്റെ മുന്‍ ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ നാലുമാസത്തെ തടങ്കല്‍ ജീവിതത്തില്‍നിന്നും മോചിതനായി. വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിനെത്തുടര്‍ന്ന് പരാഗ്വെയില്‍ നാലുമാസമായി വീട്ടുതടങ്കലില്‍ ആയിരുന്ന റൊണാള്‍ഡീഞ്ഞോയെയും സഹോദരനെയും പരാഗ്വെന്‍ കോടതി വിട്ടയക്കുകയായിരുന്നു. റൊണാള്‍ഡീഞ്ഞോ 67 ലക്ഷവും സഹോദരന്‍ 82 ലക്ഷവും പിഴയടക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ചുമാസം മുമ്പാണ് ഇരുവരും വ്യാജ പാസ്പോര്‍ട്ടില്‍ പരാഗ്വെയിലേക്ക് യാത്രചെയ്തത്. തുടര്‍ന്ന് 32 ദിവസം ഇവര്‍ പരാഗ്വെയിലെ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീടാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്. വ്യാജപാസ്പോര്‍ട്ടാണെന്ന് അറിയില്ലായിരുന്നുവെന്നും ഏജന്റ് ചതിച്ചതാണെന്നുമാണ് റൊണാള്‍ഡീഞ്ഞോ കോടതിയില്‍ അറിയിച്ചത്.

അതിനിടെ, മുന്‍ ബാഴ്സലോണ താരത്തെ ചതിച്ചത് സഹോദരനാണെന്നും റിപോര്‍ട്ടുണ്ടായിരുന്നു. പരാഗ്വെയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഇരുവരുമെത്തിയത്. 2018ല്‍ പരിസ്ഥതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് റൊണാള്‍ഡീഞ്ഞോയുടെ പാസ്പോര്‍ട്ട് ബ്രസീലിയന്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. കോടതി വിധിച്ച വന്‍പിഴ അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു പാസ്പോര്‍ട്ട് റദ്ദാക്കിയത്.

Next Story

RELATED STORIES

Share it