Football

700ാം ഗോളുമായി ക്രിസ്റ്റിയാനോ; എവര്‍ട്ടണെതിരേ ലീഡ്

തുടര്‍ന്നാണ് റൊണാള്‍ഡോയിലൂടെ ചെകുത്താന്‍മാര്‍ ആദ്യ പകുതിയില്‍ ലീഡെടുത്തത്.

700ാം ഗോളുമായി ക്രിസ്റ്റിയാനോ; എവര്‍ട്ടണെതിരേ ലീഡ്
X

മാഞ്ചസ്റ്റര്‍: ഫോം ഔട്ട് എന്ന് വിമര്‍ശകര്‍ വിധിയെഴുതിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറിലെ 700ാം ഗോള്‍ നേടി. ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണിനെതിരായ മല്‍സരത്തിലാണ് റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഇന്നും ബെഞ്ചിലായിരുന്നു ആദ്യം ഇടം നേടിയത്. എന്നാല്‍ ആന്റണി മാര്‍ഷ്യലിന് പരിക്കേറ്റതിനെ തുടര്‍ന്ന് 29ാം മിനിറ്റില്‍ ഇറങ്ങുകയായിരുന്നു. റൊണാള്‍ഡോ കാസിമറോയുടെ അസിസ്റ്റില്‍ നിന്ന് 44ാം മിനിറ്റിലാണ് സ്‌കോര്‍ ചെയ്തത്. താരത്തിന്റെ സീസണിലെ രണ്ടാം ഗോളാണ്. നേരത്തെ ഇവോബിയിലൂടെ എവര്‍ട്ടണ്‍ അഞ്ചാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. ഇതിന് മറുപടിയായി 15ാം മിനിറ്റില്‍ ഡോസ് സാന്റോസിലൂടെ യുനൈറ്റഡ് സമനില പിടിച്ചു. തുടര്‍ന്നാണ് റൊണാള്‍ഡോയിലൂടെ ചെകുത്താന്‍മാര്‍ ആദ്യ പകുതിയില്‍ ലീഡെടുത്തത്.






Next Story

RELATED STORIES

Share it