Football

യൂറോപ്പാ ലീഗില്‍ ചെല്‍സി- ആഴ്‌സണല്‍ ഫൈനല്‍

ഇന്ന് നടന്ന സെമിയില്‍ ചെല്‍സി ഫ്രാങ്ക്ഫര്‍ട്ടിനെയും ആഴ്‌സണല്‍ വലന്‍സിയയെയും തോല്‍പ്പിച്ചതോടെയാണ് വീണ്ടും ഇംഗ്ലിഷ് ഫൈനലിന് സാധ്യത തെളിഞ്ഞത്. ആഴ്‌സണല്‍ 4-2ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. മല്‍സരം 1-1 സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് ചെല്‍സി ഫൈനലിലേക്ക് കുതിച്ചത്.

യൂറോപ്പാ ലീഗില്‍ ചെല്‍സി- ആഴ്‌സണല്‍ ഫൈനല്‍
X

ലണ്ടന്‍: യൂറോപ്പാ ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സിയും ആഴ്‌സണലും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിയില്‍ ചെല്‍സി ഫ്രാങ്ക്ഫര്‍ട്ടിനെയും ആഴ്‌സണല്‍ വലന്‍സിയയെയും തോല്‍പ്പിച്ചതോടെയാണ് വീണ്ടും ഇംഗ്ലിഷ് ഫൈനലിന് സാധ്യത തെളിഞ്ഞത്. ആഴ്‌സണല്‍ 4-2ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. മല്‍സരം 1-1 സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് ചെല്‍സി ഫൈനലിലേക്ക് കുതിച്ചത്. ഒബയാങ്ങിന്റെ ഹാട്രിക്ക് മികവിലാണ് ആഴ്‌സണലിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് പ്രതീക്ഷ നല്‍കുന്ന വിജയം നേടിയത്.

ആദ്യപാദത്തില്‍ 3-1ന് ജയിച്ച ആഴ്‌സണല്‍ രണ്ടാംപാദത്തില്‍ 4-2ന്റെ ജയമാണ് സ്വന്തമാക്കിയത്. ഇരുപാദങ്ങളിലുമായി 7-3ന്റെ ജയമാണ് ഇംഗ്ലീഷ് ക്ലബ്ബ് നേടിയത്. 11, 58 മിനിറ്റുകളില്‍ ഗമീറോയുടെ വകയായിരുന്ന വലന്‍സിയയുടെ ഗോളുകള്‍. ഗമീറയുടെ ആദ്യഗോളിന് ഒബയാങ് 17ാം മിനിറ്റില്‍ മറുപടി കൊടുത്തു. ലകാസ്‌റ്റെയാണ് (50) ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയില്‍ 69, 88 മിനിറ്റുകളിലായി ഒബയാങിന്റെ തുടര്‍ന്നുള്ള രണ്ട് ഗോളുകള്‍. ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടിനെ ആദ്യപാദത്തില്‍ തളച്ച അതേ സ്‌കോറിനാണ് (1-1)ഇന്നും പിടിച്ചുകെട്ടിയത്. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലും ഇരുടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചെല്‍സി വിജയിച്ചത്. ഇരുപാദങ്ങളിലുമായി 2-2 എന്ന അഗ്രിഗേറ്റിലാണ് കളിയവസാനിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ജയമാണ് ചെല്‍സി നേടിയത്. രണ്ട് ഗോളുകള്‍ തടഞ്ഞ കെപ്പയാണ് ചെല്‍സിയെ രക്ഷിച്ചത്. മല്‍സരത്തിന്റെ ആദ്യപകുതി ചെല്‍സിക്കനുകൂലവും രണ്ടാം പകുതി ഫ്രാങ്ക്ഫര്‍ട്ടിന് അനുകൂലവുമായിരുന്നു. ലോഫറ്റസ് ചീക്കിലൂടെ 28ാം മിനിറ്റില്‍ ചെല്‍സി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ ജോവിക്കിലൂടെ ഫ്രാങ്ക്ഫര്‍ട്ട് മറുപടി നല്‍കി. തുടര്‍ന്ന് ഇരുടീമും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. ഈമാസം 29നാണ് യൂറോപ്പാ ലീഗ് ഫൈനല്‍. ചാംപ്യന്‍സ് ലീഗിലും ഇംഗ്ലീഷ് ക്ലബ്ബുകളാണ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.

Next Story

RELATED STORIES

Share it