Football

യൂറോ യോഗ്യത; ഹോളണ്ടിനെതിരേ ജര്‍മ്മനിക്ക് ജയം

അവസാന മിനിറ്റില്‍ ജര്‍മ്മന്‍ താരം നിക്കോ ഷൂള്‍സ് നേടിയ ഗോളാണ് ജര്‍മ്മനിക്ക് ആശ്വാസ ജയം നേടിക്കൊടുത്തത്. ആംസ്റ്റര്‍ഡാമില്‍ തുല്യശക്തികള്‍ മാറ്റുരച്ച മല്‍സരത്തില്‍ ആദ്യ പകുതി ജര്‍മ്മനിക്കനുകൂലവും രണ്ടാം പകുതി ഹോളണ്ടിനനുകൂലവുമായിരുന്നു.

യൂറോ യോഗ്യത; ഹോളണ്ടിനെതിരേ ജര്‍മ്മനിക്ക് ജയം
X

ആംസ്റ്റര്‍ഡാം: യൂറോ 2020ലെ യോഗ്യതാ റൗണ്ടിലെ കരുത്തന്‍മാരുടെ മല്‍സരത്തില്‍ ഓറഞ്ച്പടയ്‌ക്കെതിരേ അവസാനമിനിറ്റ് ഗോളില്‍ ജര്‍മ്മനിക്ക് ജയം. 2-3നാണ് ഹോളണ്ടിനെ ജര്‍മ്മനി തോല്‍പ്പിച്ചത്. അവസാന മിനിറ്റില്‍ ജര്‍മ്മന്‍ താരം നിക്കോ ഷൂള്‍സ് നേടിയ ഗോളാണ് ജര്‍മ്മനിക്ക് ആശ്വാസ ജയം നേടിക്കൊടുത്തത്. ആംസ്റ്റര്‍ഡാമില്‍ തുല്യശക്തികള്‍ മാറ്റുരച്ച മല്‍സരത്തില്‍ ആദ്യ പകുതി ജര്‍മ്മനിക്കനുകൂലവും രണ്ടാം പകുതി ഹോളണ്ടിനനുകൂലവുമായിരുന്നു. പുതുമുഖ താരം ലിറോയ് സാനെ 15ാം മിനിറ്റില്‍ ഗോള്‍ നേടി ജര്‍മ്മനിക്ക് ലീഡ് നല്‍കി. തുടര്‍ന്ന് സെര്‍ജി ഗ്‌നബറി 34ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ജര്‍മ്മനിയുടെ ആധിപത്യം ഉറപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 48ാം മിനിറ്റില്‍ ഡി ലെറ്റ് ഹോളണ്ടിന്റെ ആദ്യ ഗോള്‍ നേടി മല്‍സരത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് 63ാം മിനിറ്റില്‍ ഡിപേയുടെ ഗോളിലൂടെ ഹോളണ്ട് ജര്‍മ്മനിക്കൊപ്പം പിടിച്ചു. എന്നാല്‍ 90ാം മിനിറ്റില്‍ നിക്കോ ഷൂള്‍സ് നേടിയ ഗോളിലൂടെ ജര്‍മ്മനി ജയം കൈപിടിയിലൊതുക്കി. ആറുമല്‍സരങ്ങളില്‍ നിന്നായി ഷൂള്‍സിന്റെ രണ്ടാം ഗോളാണിത്. നവംബറില്‍ നടന്ന നേഷന്‍സ് കപ്പ് ഫൈനലില്‍ ജര്‍മ്മനിയെ ഹോളണ്ട് തോല്‍പ്പിരുന്നു. ഇതിനുള്ള മധുരപ്രതികാരമാണ് ജര്‍മ്മനി ഡച്ച് പടയ്ക്ക് നല്‍കിയത്.

Next Story

RELATED STORIES

Share it