Football

യൂറോ കപ്പ് യോഗ്യത; നെതര്‍ലന്‍ഡിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം

യൂറോ കപ്പ് യോഗ്യത; നെതര്‍ലന്‍ഡിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം
X

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ നെതര്‍ലന്‍ഡിനും ബെല്‍ജിയത്തിനും ജയം. ബെലാറസിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ് തോല്‍പ്പിച്ചത്. മെംഫിസ് ഡീപേ(1, 55) ഡബിള്‍ നേടി. രണ്ട് ഗോളിന് ഡീപേ വഴിയൊരുക്കുകയും ചെയ്തു. ലിവര്‍പൂള്‍ താരങ്ങളായ ജോര്‍ജ്ജിനോ വിജനല്‍ഡും(21) വിര്‍ജില്‍ വാന്‍ ഡിജക്ക്(86)് എന്നിവരും ഓരോ ഗോള്‍ വീതം നേടി. മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം 3-1ന് റഷ്യയെ തോല്‍പ്പിച്ചു. ടീല്‍മാന്‍സ്(14) ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഈഡന്‍ ഹസാര്‍ 45, 88 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടി ബെല്‍ജിയത്തിന് ജയം നല്‍കി. റഷ്യയുടെ ഏക ഗോള്‍ ചെറിഷേവിന്റെ വക 16ാം മിനിറ്റിലായിരുന്നു. ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടോയുടെ അബദ്ധത്തില്‍ നിന്ന് ചെറിഷേവ് ഗോളാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹസാര്‍ഡിന്റെ ഓള്‍ റൗണ്ടര്‍ പോരാട്ടമാണ് ബെല്‍ജിയത്തിന് ജയം നല്‍കിയത്.

Next Story

RELATED STORIES

Share it