യൂറോ കപ്പ്; ബെല്‍ജിയത്തെ മറികടന്ന് ഇറ്റലി സെമിയില്‍
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മാന്‍സിനിയുടെ ടീം ജയിച്ചത്.

മ്യുണിക്ക്: ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയത്തെ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മാന്‍സിനിയുടെ ടീം ജയിച്ചത്. സെമിയില്‍ സ്‌പെയിനാണ് ഇറ്റലിയുടെ എതിരാളി. മ്യൂണിക്കില്‍ മികച്ച പോരാട്ടമാണ് ഇരുടീമും കാഴ്ചവച്ചത്. നിക്കോളോ ബറേലോ(31), ലോറെന്‍സോ ഇന്‍സിനി (44) എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. ബെല്‍ജിയത്തിന്റെ ഏക ഗോള്‍ 45ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോമേലു ലൂക്കാക്കുവിന്റെ വകയായിരുന്നു. ഇരുവരും മികച്ച അറ്റാക്കിങ് ഫുട്‌ബോളാണ് പുറത്തെടുത്തത്.ഡി ബ്രൂണി, ലൂക്കാക്കു എന്നിവര്‍ ചില മികച്ച അവസരങ്ങള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ ഗോളി ഡൊണാറുമയുടെ മികച്ച സേവുകള്‍ ബെല്‍ജിയത്തെ തടഞ്ഞു.
വെറാറ്റിയുടെ അസിസ്റ്റില്‍ നിന്നാണ് ബറേലയുടെ ഗോള്‍.ഇന്‍സിനിയുടെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവിലായിരുന്നു അസൂറികളുടെ രണ്ടാം ഗോള്‍.
RELATED STORIES
ഇന്നോവയിലെ യാത്ര മതിയാക്കി, ഇനി മുഖ്യമന്ത്രിക്ക് കറുത്ത കിയ...
25 Jun 2022 7:12 PM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTമല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍...
25 Jun 2022 6:12 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം: അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി...
25 Jun 2022 5:49 PM GMTടീസ്റ്റ സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ...
25 Jun 2022 5:25 PM GMT