Feature

യൂറോയിലെ തീപ്പൊരി താരങ്ങള്‍ പുതിയ തട്ടകത്തിലേക്ക്

സ്‌പെയിനിന്റെ പുത്തന്‍ താരോദയമായ പെഡ്രി നിലവില്‍ ബാഴ്‌സലോണാ മധ്യനിര താരമാണ്.

യൂറോയിലെ തീപ്പൊരി താരങ്ങള്‍ പുതിയ തട്ടകത്തിലേക്ക്
X


ലണ്ടന്‍: യൂറോ 2020 അവസാനിച്ചതോടെ ഗോള്‍ഡന്‍ ബൂട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയപ്പോള്‍ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് പുരസ്‌കാരം ഇറ്റാലിയന്‍ ഗോളി ഡൊണരുമ്മയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിരവധി താരങ്ങള്‍ പ്രകടനം കൊണ്ട് ലോക ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലുമായി ഇവരുടെ ടീം പരാജയപ്പെട്ടെങ്കിലും ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഇവരാണ് മുന്നിലുള്ളത്. ഏവരെയും റാഞ്ചാനായി നിരവധി ക്ലബ്ബുകള്‍ തമ്മിലാണ് വടംവലി.


1. അലക്‌സാണ്ടര്‍ ഇസഖ് (സ്വീഡന്‍): അലക്‌സാണ്ടര്‍ റയല്‍ സോസിഡാഡിന് വേണ്ടിയാണ് കളിക്കുന്നത്. യൂറോയില്‍ സൂപ്പര്‍ ഫോമിലായിരുന്നു താരം. 21കാരനായ താരത്തിനായി ചെല്‍സി,ആഴ്‌സണല്‍, റയല്‍ മാഡ്രിഡ് എന്നിവരാണ് രംഗത്തുള്ളത്.


2. റെനറ്റോ സാഞ്ചസ്(പോര്‍ച്ചുഗല്‍): 23കാരനായ സാഞ്ചസ് നിലവില്‍ ലില്ലെയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.പോര്‍ച്ചുഗലിന്റെ യൂറോ പ്രയാണത്തിലെ പ്രധാന താരമായിരുന്നു. താരത്തിനായി ബാഴ്‌സലോണയും സ്വനേസയുമാണ് മുന്നിലുള്ളത്.


3. മിഖേല്‍ ഡംസ്ഗാര്‍ഡ്(ഡെന്‍മാര്‍ക്ക്): ഇറ്റാലിയന്‍ ക്ലബ്ബ് സംമ്പഡോറിയ ഫോര്‍വേഡിനായി വലവിരിച്ചിരിക്കുന്നത് പ്രധാനമായും റയല്‍ മാഡ്രിഡാണ്. 21 കാരനായ താരത്തിന് ലിവര്‍പൂളിനും താല്‍പ്പര്യമുണ്ട്.സെമി വരെയുള്ള ഡെന്‍മാര്‍ക്കിന്റെ കുതിപ്പിലെ പ്രധാനിയായിരുന്നു. സെമിയിലെ ഇംഗ്ലണ്ടിനെതിരായ താരത്തിന്റെ ഫ്രീകിക്ക് പ്രശ്‌സതമായിരുന്നു.


4. പാട്രിക്ക് ഷിക്ക്(ചെക്ക് റിപ്പബ്ലിക്ക്): യൂറോയിലെ വണ്ടര്‍ ഗോളിന്റെ ഉടമ. യൂറോയില്‍ അഞ്ച് ഗോളുകളാണ് താരം നേടിയത്. സ്‌കോട്ട്‌ലാന്റിനെതിരേയായിരുന്നു താരത്തിന്റെ വണ്ടര്‍ ഗോള്‍. ഗോള്‍ഡന്‍ ബൂട്ട് മല്‍സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഒപ്പമായിരുന്നു. എന്നാല്‍ കൂടുതല്‍ അസിസ്റ്റുകളുടെ പിന്‍ബലത്തില്‍ റൊണാള്‍ഡോ ബൂട്ട് സ്വന്തമാക്കുകയായിരുന്നു. 25കാരനായ താരം ബയേണ്‍ ലെവര്‍കൂസിനായാണ് കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബയേണിനായി 13 ഗോളുകള്‍ നേടിയിരുന്നു. വെസ്റ്റ്ഹാമാണ് ട്രാന്‍സഫര്‍ വിപണിയില്‍ താരത്തിനെ നോട്ടമിട്ടിരിക്കുന്നത്.


5. ഡെന്‍സെല്‍ ഡംഫ്രിസ്(നെതര്‍ലാന്റ്‌സ്): റഷ്യന്‍ ക്ലബ്ബ് പിഎസ് വി ഐന്തോവന്‍ ക്യാപ്റ്റനായ ഡംഫ്രിസിനായി മുന്നിലുള്ളത് ബെനിറ്റ്‌സിന്റെ എവര്‍ട്ടണാണ്. യൂറോയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഓറഞ്ച് പടയ്ക്കായി സ്‌കോര്‍ ചെയ്തിരുന്നു.


6. റോബിന്‍ ഗൊസന്‍സ്(ജര്‍മ്മനി); യൂറോയില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമുള്ള ജര്‍മ്മന്‍ താരം നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയിലാണ്. 27കാരനായ താരത്തിനായി ലെസ്റ്റര്‍ സിറ്റിയാണ് മുന്നിലുള്ളത്.


7. മാനുല്‍ ലോക്ടെല്ലി(ഇറ്റലി): മധ്യനിര താരമായ ലോക്ടെല്ലി മാര്‍ക്കോ വെറാറ്റിക്ക് പകരമായാണ് ടീമിലെത്തിയത്.ലഭിച്ച അവസരങ്ങളില്‍ മികവ് പ്രകടിപ്പിച്ച താരം രണ്ട് ഗോളും നേടിയിരുന്നു. 23കാരനായ സസുഓള താരത്തിനായി യുവന്റസും ആഴ്‌സണലുമാണ് മല്‍സരിക്കുന്നത്.


8. പെഡ്രി(സ്‌പെയിന്‍): സ്‌പെയിനിന്റെ പുത്തന്‍ താരോദയമായ പെഡ്രി നിലവില്‍ ബാഴ്‌സലോണാ മധ്യനിര താരമാണ്. യൂറോയിലെ മികച്ച യുവതാരം. 18കാരനായ പെഡ്രി സ്‌പെയിനിനായി യൂറോയില്‍ വമ്പന്‍ പ്രകടനാണ് കാഴ്ചവച്ചത്. താരത്തെ ബാഴ്‌സലോണ വിട്ടുകൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലിവര്‍പൂള്‍ വന്‍ ഓഫറുമായി മുന്നിലുണ്ട്.




Next Story

RELATED STORIES

Share it