Football

യൂറോ കപ്പ്; ജര്‍മ്മനിയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

യൂറോ കപ്പ്; ജര്‍മ്മനിയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍
X




വെംബ്ലി: യൂറോ കപ്പില്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നിവര്‍ക്ക് പിറകെ ജര്‍മ്മനിയും പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ലോകകപ്പ് ജേതാക്കളെ പുറത്താക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് ജര്‍മ്മനി ആയിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഇംഗ്ലണ്ട് സമര്‍ദ്ധമായി വിനിയോഗിച്ചു. 75ാം മിനിറ്റിലായിരുന്നു സ്റ്റെര്‍ലിങിന്റെ ഗോള്‍. ഷായുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. ഹാരി കെയ്ന്‍ ഗോള്‍ നേടിയത് 86ാം മിനിറ്റിലാണ്. ഗ്രീലിഷാണ് ഈ ഗോളിന് അവസരമൊരുക്കിയത്. അവസാന നിമിഷങ്ങളില്‍ ജര്‍മ്മനി ഗോളിനായി പൊരുതിയെങ്കിലും ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.




Next Story

RELATED STORIES

Share it