യൂറോയില്‍ ആദ്യമായി ഓസ്ട്രിയ പ്രീക്വാര്‍ട്ടറില്‍; ഹോളണ്ടിന് മിന്നും ജയം
നേരത്തെ പുറത്തായ നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഹോളണ്ട് പരാജയപ്പെടുത്തിയത്.
BY FAR21 Jun 2021 6:19 PM GMT

X
FAR21 Jun 2021 6:19 PM GMT
ആംസ്റ്റര്‍ഡാം: യൂറോ കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഓസ്ട്രിയ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഉക്രെയ്‌നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അവരുടെ ചരിത്ര നേട്ടം. തോറ്റെങ്കിലും ഒരു ജയമുള്ള ഉക്രെയ്‌ന് മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഓറഞ്ച് പട തുടര്‍ച്ചയായ മൂന്നാം ജയം നേടി ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. നേരത്തെ പുറത്തായ നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ വൈനല്‍ഡാം മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. മെഫിസ് ഡെപ്പെ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
Next Story
RELATED STORIES
വിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMT