Football

അഭ്യൂഹങ്ങള്‍ക്ക് വിട; എറിക് ടെന്‍ ഹെഗിന് റൊണാള്‍ഡോയെ വേണം

ഈ സ്‌ക്വാഡില്‍ 37കാരനായ റൊണാള്‍ഡോയ്ക്ക് ഇടം ഉണ്ടാവില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അഭ്യൂഹങ്ങള്‍ക്ക് വിട; എറിക് ടെന്‍ ഹെഗിന് റൊണാള്‍ഡോയെ വേണം
X


മാഞ്ചസ്റ്റര്‍: അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കുന്ന പുതിയ കോച്ച് എറിക് ടെന്‍ ഹെഗിന് തന്റെ സ്‌ക്വാഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വേണം. ദീര്‍ഘകാലടിസ്ഥാനത്തില്‍ യുനൈറ്റഡിന്റെ പുതിയ നിരയെ വാര്‍ത്തെടുക്കുകയെന്നതാണ് മുന്‍ അയാക്‌സ് കോച്ചിന്റെ ലക്ഷ്യം. ഈ സ്‌ക്വാഡില്‍ 37കാരനായ റൊണാള്‍ഡോയ്ക്ക് ഇടം ഉണ്ടാവില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എറിക് തന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ ആദ്യ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്. നിലവില്‍ യുനൈറ്റഡിന്റെ ടോപ് സ്‌കോററായ റൊണാള്‍ഡോയെ തന്റെ അടുത്ത സീസണിലേക്കും ആവശ്യമുണ്ടെന്ന് ടെന്‍ ഹെഗ് വെളിപ്പെടുത്തിയതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.





Next Story

RELATED STORIES

Share it