Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്കും ചെല്‍സിക്കും തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  സിറ്റിക്കും ചെല്‍സിക്കും തകര്‍പ്പന്‍ ജയം
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ കിരീടത്തില്‍ മുത്തമിടാനായി പോരാട്ടം മുറുക്കി വമ്പന്‍ ടീമുകള്‍. ഇന്നലെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തകര്‍പ്പന്‍ ജയത്തോടെയാണ് ബൂട്ടഴിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സതാംപ്റ്റനെ തകര്‍ത്തപ്പോള്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസിനെ 3-1നും അടിയറവ് പറയിച്ചു.

സിറ്റിക്കായി റഹീം സ്റ്റര്‍ലിങ് ഇരട്ടഗോള്‍ കണ്ടെത്തിയപ്പോള്‍ അഗ്യൂറോ, ഡേവിഡ് സില്‍വ, ലിറോയ് സാനെ എന്നിവര്‍ ഓരോ ഗോളും അക്കൗണ്ടിലാക്കി. ഒരു സെല്‍ഫ് ഗോള്‍ സതാംപ്റ്റനും കനിഞ്ഞു നല്‍കി. ഡി ഇംഗ്‌സാണ് സതാംപ്റ്റനിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

അതേസമയം, അല്‍വാരോ മൊറാട്ടയുടെ ഇരട്ടഗോളാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. പെഡ്രോയും വല കുലുക്കി. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചെല്‍സി രണ്ടാമതായും സ്ഥാനം പിടിച്ചു.

തുടക്കത്തില്‍ തന്നെ മികച്ച പാസിങിലുടെ കളി വരുതിയിലാക്കിയ സിറ്റിയെ സെല്‍ഫ് ഗോളാണ് മുന്നിലെത്തിച്ചത്. ആറാം മിനിറ്റില്‍ ഹോളണ്ട് പ്രതിരോ താരം വെസ്ലി ഹോട്ടിന്റെ കാലില്‍ തട്ടി പന്ത് വല തൊട്ടു. തുടര്‍ന്ന് 12ാം മിനിറ്റില്‍ അഗ്യുറോയും 18ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും ഗോള്‍ നേടിയതോടെ സിറ്റി വമ്പന്‍ ജയം തന്നെ മുന്നില്‍ കണ്ടു. 30ാം മിനിറ്റില്‍ ഇംഗ്‌സിലൂടെ സതാംപ്റ്റന്‍ തിരിച്ചടിച്ചു.

പക്ഷേ, സിറ്റിയുടെ ഗോള്‍ മഴ അവിടം കൊണ്ട് തീര്‍ന്നില്ല. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ സ്റ്റെര്‍ലിങ് കൂടി എതിര്‍ വല ചലിപ്പിച്ചതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ സിറ്റി 4-1 ന് മുന്നില്‍. രണ്ടാം പകുതിയില്‍ സ്റ്റെര്‍ലിങ് തന്റെ ഇരട്ട ഗോളും (67) ലിറോയ് സാനെയും (90) ഗോളുകള്‍ നേടിയതോടെ 6-1 ന്റെ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ബൂട്ടഴിച്ചു.

ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തില്‍ ചെല്‍സി ആധിപത്യമായിരുന്നു മൈതാനത്ത് നിറഞ്ഞു നിന്നത്. മല്‍സരത്തിലെ 32ാം മിനിറ്റില്‍ മൊറാട്ടയിലൂടെ ചെല്‍സി ലീഡെടുത്തു. തുടര്‍ന്നുളള രണ്ടാം പകുതിയില്‍ ടൗസന്‍ഡ്‌സ് ക്രിസ്റ്റലിനെ ഒപ്പമെത്തിച്ചെങ്കിലും 66ാം മിനിറ്റില്‍ തന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ സ്വന്തമാക്കി മൊറാട്ട ഒരിക്കല്‍ കൂടി സിറ്റിയുടെ വീരനായകനായി. അഞ്ച് മിനിറ്റുകള്‍ക്കകം പെഡ്രോ കൂടി ലക്ഷ്യം കണ്ടതോടെ 3-1ന്റെ ജയവുമായി സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ചെല്‍സിക്കും ലിവര്‍പൂളിനും 27 പോയിന്റുകള്‍ വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ ചെല്‍സി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.




Next Story

RELATED STORIES

Share it