ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ ഒന്നില്‍; ചെല്‍സി കഷ്ടിച്ച് രക്ഷപ്പെട്ടു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ അവസാനിക്കാന്‍ ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ കരുത്തരായ ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍ തിരിച്ചെത്തി. ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

കാര്‍ഡിഫ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ അവസാനിക്കാന്‍ ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ കരുത്തരായ ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍ തിരിച്ചെത്തി. ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 16ാം മിനിറ്റില്‍ റോബെര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ലിവര്പൂളിനൊപ്പത്തിനൊപ്പം കളിച്ച ടോട്ടന്‍ഹാമിന്റെ സമനില ഗോള്‍ പിറന്നു. ലൂക്കാസ് മൊറയാണ് 70ാം മിനിറ്റില്‍ ഗോള്‍ നേടിയത്. സമനിലയില്‍ പിരിയുമെന്ന് കരുതിയ മല്‍സരത്തിന്റെ 90ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം ആല്ഡര്വെയര്ലഡാണ് വിജയഗോള്‍ നേടിയത്. പോയിന്റ് നിലയില്‍ ലിവര്‍പൂളിന് താഴെ മാഞ്ചസ്റ്റര്‍ സിറ്റിയാണുള്ളത്. ഇരുവരും തമ്മില്‍ മൂന്ന് പോയിന്റിന്റെ വ്യത്യാസമാണ് ഉള്ളത്.
മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനക്കാരായ ചെല്‍സി കാര്‍ഡിഫിനെ 2-1ന് തോല്‍പ്പിച്ചു. പുറത്താകല്‍ ഭീഷണി നേരിടുന്ന ടീമാണ് കാര്‍ഡിഫ്. മല്‍സരത്തിലെ പൂര്ണ്ണാധിപത്യവും കാര്ഡിഫിനായിരുന്നു. ആദ്യം ലീഡ് നേടിയതും കാര്‍ഡിഫ് തന്നെയായിരുന്നു. കമരാസയാണ് 46ാം മിനിറ്റില്‍ കാര്‍ഡിഫിന്റെ ഗോള്‍ നേടിയത്. ആസ്പിലിക്വറ്റയാണ് ചെല്‍സിയുടെ സമനില ഗോള്‍ നേടിയത്. 90ാം മിനിറ്റില്‍ ചെല്‍സിയുടെ ലോഫ്റ്റസ് ചീക്കാണ് വിജയഗോള്‍ നേടിയത്.
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTമതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര്‍ ...
29 Jun 2022 12:22 PM GMTമുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ അക്കൗണ്ട്...
29 Jun 2022 11:59 AM GMTടിപ്പുസുല്‍ത്താന്‍ ഉറൂസില്‍ മധുരം വിതരണം ചെയ്ത് ഹിന്ദുക്കള്‍ (വീഡിയോ)
29 Jun 2022 11:58 AM GMTബിഹാറില്‍ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു
29 Jun 2022 10:36 AM GMTഉദയ്പൂര്‍ കൊല: ഹീന പ്രവൃത്തികള്‍ ഇസ്ലാമിന് ചേര്‍ന്നതല്ലെന്ന് ജംഇയത്ത് ...
29 Jun 2022 9:57 AM GMT