Football

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍, ചെല്‍സിക്ക് തോല്‍വി

ഫുള്‍ഹാമിനെ 2- 1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ലീഗിലെ ആധിപത്യം വീണ്ടും നേടിയത്. മാനേ, മില്‍നെര്‍ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. 26ാം മിനിറ്റിലാണ് മാനേയുടെ ഗോള്‍.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍, ചെല്‍സിക്ക് തോല്‍വി
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ വീണ്ടും ഒന്നാമതെത്തി. ഫുള്‍ഹാമിനെ 2- 1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ലീഗിലെ ആധിപത്യം വീണ്ടും നേടിയത്. മാനേ, മില്‍നെര്‍ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. 26ാം മിനിറ്റിലാണ് മാനേയുടെ ഗോള്‍. ലീഗിലെ മാനേയുടെ 11ാം ഗോളാണ്. രണ്ടാം പകുതിയില്‍ ഫുള്‍ഹാം താരം ബാബേല്‍ 74ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. എന്നാല്‍, 81ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മില്‍നര്‍ വിജയഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ 2- 0ന് എവര്‍ടണ്‍ തോല്‍പ്പിച്ചു.

തോല്‍വിയോടെ ചെല്‍സി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോല്‍വി ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള തിരിച്ചടിയായിരിക്കുകയാണ്. ലീഗിലെ ആദ്യ നാല് സ്ഥാനക്കാരെയാണ് ചാംപ്യന്‍സ് ലീഗിന് പരിഗണിക്കുക. അതിനിടെ, സീരി എയില്‍ നെപ്പോളിക്കും ഇന്റര്‍മിലാനും ജയം. ഉദിനെസിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് നപ്പോളി പരാജയപ്പെടുത്തിയത്. മറ്റൊരു മല്‍സരത്തില്‍ എസി മിലാനെ 2- 3ന് ഇന്റര്‍മിലാന്‍ തോല്‍പ്പിച്ചു. യുവന്റസ് ലീഗിലെ ആദ്യ തോല്‍വി ജിനോവയ്‌ക്കെതിരേ ഏറ്റുവാങ്ങി.

Next Story

RELATED STORIES

Share it