പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നു; സിറ്റിയെ തള്ളി ലിവര്‍പൂള്‍ വീണ്ടും തലപ്പത്ത്

പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നു; സിറ്റിയെ തള്ളി ലിവര്‍പൂള്‍ വീണ്ടും തലപ്പത്ത്

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം കനക്കുന്നു. ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ ഒന്നാം സ്ഥാനത്തിനായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ ജയത്തോടെ സിറ്റി ഒന്നില്‍ കയറിയെങ്കില്‍ ഇന്നത്തെ ജയത്തോടെ ലിവര്‍പൂള്‍ ഒന്നാമതെത്തി. സതാംപടണിനെ 3-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍ എത്തിയത്. കീറ്റാ(36), സലാഹ്(80), ഹെന്‍ഡേഴ്‌സണ്‍ (86) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയവര്‍. മല്‍സരത്തില്‍ ഒമ്പതാം മിനിറ്റില്‍ സതാംപടണ്‍ ആണ് ലോങിലൂടെ മുന്നിലെത്തിയത്. സമ്മര്‍ദത്തിലായ ലിവര്‍പൂള്‍ പിന്നീട് ഉണര്‍ന്ന് കളിച്ചു. തുടര്‍ന്ന് 36ാം മിനിറ്റില്‍ കീറ്റേയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. കഴിഞ്ഞ എട്ട് മല്‍സരങ്ങള്‍ സ്‌കോര്‍ ചെയ്യാനാവാതെ നിന്ന മുഹമ്മദ് സലാഹ് പിന്നീട് രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ ലീഡ് നേടി. 86ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടി വിജയമുറപ്പിച്ചു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗതയില്‍ 50 ഗോള്‍ നേടിയ താരമെന്ന റെക്കോഡും സലാഹ് സ്വന്തമാക്കി.

RELATED STORIES

Share it
Top