Football

പ്രീമിയര്‍ ലീഗ് സീസണ്‍ 56 ദിവസം കൊണ്ട് അവസാനിപ്പിക്കും

സീസണ്‍ ആരംഭിക്കുന്നതോടെ ഓരോ ടീമിനും ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വീതം കളിക്കണം. ലീഗില്‍ 9 മല്‍സരങ്ങളാണ് ശേഷിക്കുന്നത്.

പ്രീമിയര്‍ ലീഗ് സീസണ്‍ 56 ദിവസം കൊണ്ട് അവസാനിപ്പിക്കും
X

ലണ്ടന്‍: കൊറോണ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ആരംഭിച്ചാല്‍ 56 ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്ന് ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് ക്ലബ്ബ് ചെയര്‍മാന്‍ റിക്ക് പാരേ . മെയ്യ് അവസാനത്തോടെ ലീഗ് പുനരാരംഭിക്കും. മെയ്യ് 16 ഓടുകൂടി ക്ലബ്ബുകള്‍ പരിശീലനം ആരംഭിക്കും.

സീസണ്‍ ആരംഭിക്കുന്നതോടെ ഓരോ ടീമിനും ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വീതം കളിക്കണം. ലീഗില്‍ 9 മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ലീഗ് വണ്ണിലെയും ടൂവിലെയും ചില ക്ലബ്ബുകള്‍ക്ക് 10 വീതം മല്‍സരങ്ങള്‍ നടക്കാനുണ്ട്. 73 ദിവസം കൊണ്ട് നടത്തേണ്ട മല്‍സരങ്ങള്‍ 56 ദിവസം കൊണ്ടാണ് തീര്‍ക്കേണ്ടത്. നിലവില്‍ കിരീടം നേടാന്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് രണ്ട് ജയങ്ങള്‍ കൂടി വേണം. ടീമുകളുടെ റെലഗേഷനും നടക്കേണ്ടതുണ്ട്. കൂടാതെ അടുത്ത സീസണും ആരംഭിക്കേണ്ടതുണ്ട്. കൊറോണ വ്യാപനം കുറയാത്ത പക്ഷം അടച്ചിട്ട സ്റ്റേഡിയത്തില്‍ വച്ച് കളിനടത്താനാണ് അസോസിയേഷന്റെ തീരുമാനമെന്നും ചെയര്‍മാന്‍ അറിയിച്ചു.മാര്‍ച്ച് 13നാണ് ലീഗിലെ അവസാന മല്‍സരം നടന്നത്. കൊറോണയെ തുടര്‍ന്ന് പിന്നീട് മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.


Next Story

RELATED STORIES

Share it