Football

ചാംപ്യന്‍സ് ലീഗ്; കെയ്ന്‍ ഗോളില്‍ ടോട്ടന്‍ഹാം ക്വാര്‍ട്ടറില്‍

ആദ്യപാദത്തില്‍ 3- 0ന്റെ വ്യക്തമായ ലീഡുണ്ടായിരുന്ന ടോട്ടന്‍ഹാം ഹാരി കെയ്‌നിന്റെ ഏകഗോളോടെ രണ്ടാം പാദത്തിലും വിജയം സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു. ആദ്യപാദത്തില്‍ ഡോര്‍ട്ട്മുണ്ട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു.

ചാംപ്യന്‍സ് ലീഗ്; കെയ്ന്‍ ഗോളില്‍ ടോട്ടന്‍ഹാം ക്വാര്‍ട്ടറില്‍
X

ബെല്‍ജിയം: ജര്‍മന്‍ ക്ലബ്ബായ ഡോര്‍ട്ട്മുണ്ടിനെ 4- 0ന് പരാജയപ്പെടുത്തി ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ 3- 0ന്റെ വ്യക്തമായ ലീഡുണ്ടായിരുന്ന ടോട്ടന്‍ഹാം ഹാരി കെയ്‌നിന്റെ ഏകഗോളോടെ രണ്ടാം പാദത്തിലും വിജയം സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു. ആദ്യപാദത്തില്‍ ഡോര്‍ട്ട്മുണ്ട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഒന്നു പോലും ഗോളാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഡോര്‍ട്ട്മുണ്ട് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ടോട്ടന്‍ഹാം മുന്നിലെത്തി.

48ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ട് താരം കെയ്‌നിന്റെ ഗോള്‍. 2011 നുശേഷം ആദ്യമായാണ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. യൂറോപ്യന്‍ ലീഗില്‍ ടോട്ടന്‍ഹാമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡിനും കെയ്ന്‍ അര്‍ഹനായി. സ്പര്‍സിനായി കെയ്‌നിന്റെ 24ാം ഗോളായിരുന്നു ഇത്. 23 ഗോളുകളുള്ള ജെര്‍മെയ്ന്‍ ഡെഫോ, 22 ഗോളുകള്‍ നേടിയ മാര്‍ട്ടിന്‍ ചിവേര്‍സ് എന്നിവരെയാണ് കെയ്ന്‍ മറികടന്നത്.




Next Story

RELATED STORIES

Share it