Football

യൂറോ യോഗ്യതയില്‍ ഇംഗ്ലണ്ടിന് ആദ്യ തോല്‍വി; പോര്‍ച്ചുഗലിന് ജയം

യൂറോ യോഗ്യതയില്‍ ഇംഗ്ലണ്ടിന് ആദ്യ തോല്‍വി; പോര്‍ച്ചുഗലിന് ജയം
X

ന്യൂയോര്‍ക്ക്: യൂറോ യോഗ്യതാ മല്‍സരത്തില്‍ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തോല്‍വി. ചെക്ക് റിപ്പബ്ലിക്കിനോട് 2-1നാണ് ഇംഗ്ലീഷ് പട തോറ്റത്. 10 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിന് യൂറോ യോഗ്യതയില്‍ കാലിടറിയത്. 2009ലാണ് യൂറോ യോഗ്യതയില്‍ ഇംഗ്ലണ്ട് അവസാനമായി തോറ്റത്. അഞ്ചാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തി. പെനാല്‍ട്ടിയിലൂടെയായിരുന്നു ഗോള്‍. തുടര്‍ന്ന് ഒമ്പതാം മിനിറ്റില്‍ ഒന്‍ഡ്രാസെക് ചെക്കിന്റെ സമനില ഗോള്‍ നേടി. 85ാം മിനിറ്റില്‍ ഒന്‍ഡ്രാസെക് തന്നെ ടീമിന്റെ വിജയഗോളും സ്വന്തമാക്കി. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചു. ബെര്‍ണാഡോ സില്‍വ, റൊണാള്‍ഡോ, ഗോണ്‍സാലോ ഗുഡീസ് എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. പോര്‍ച്ചുഗലിനായി ഇന്ന് സ്‌കോര്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണം 94 ആയി. ആകെ 699 ഗോളുകളാണ് താരം നേടിയത്. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ രണ്ടാമതാണ്.

ഗ്രൂപ്പ് എച്ചില്‍ ഐസ്‌ലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് തോല്‍പ്പിച്ചു. ജിറൗഡിന്റെ ഗോളിലാണ് ഫ്രാന്‍സിന്റെ ജയം. മറ്റൊരു മല്‍സരത്തില്‍ ലിത്വാനിയയെ ഉക്രെയ്ന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.



Next Story

RELATED STORIES

Share it