യൂറോ; ഇംഗ്ലണ്ടോ ജര്‍മ്മനിയോ; വെംബ്ലിയില്‍ പ്രീക്വാര്‍ട്ടര്‍ തീപ്പാറും
രാത്രി 9.30നാണ് മല്‍സരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ സ്വീഡന്‍ ഉക്രെയ്‌നെ നേരിടും.

വെംബ്ലി: യൂറോ കപ്പില്‍ ഫൈനലിനെ വെല്ലുന്ന പ്രീക്വാര്‍ട്ടറിന് വെംബ്ലി ഇന്ന് സാക്ഷ്യം വഹിക്കും. തുല്യ ശക്തികളായ ജര്‍മ്മനിയും ഇംഗ്ലണ്ടുമാണ് നേര്‍ക്കുനേര്‍ വരുന്നത്. രാത്രി 9.30നാണ് മല്‍സരം. മിന്നും താരങ്ങളാല്‍ സമ്പന്നമാണ് ഇരുടീമും. മികച്ച ടീം ഉണ്ടായിട്ടും പ്രധാന കിരീടങ്ങള്‍ നേടാന്‍ കഴിയാത്ത ടീമെന്ന പേര് മാറ്റാനാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ഹാരി കെയ്ന്‍, സ്റ്റെര്‍ലിങ്, ഫോഡന്‍, ഗ്രീലിഷ്, മൗണ്ട്, റീസ് എന്നിവര്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ തുരുപ്പ് ചീട്ടുകള്‍. കിമ്മിച്ച്, ക്രൂസ്, ഗൊരെസ്‌കെ, ഹാവര്‍ട്‌സ്, ഗുണ്‍ഡോങ് എന്നിവരാണ് ജര്‍മ്മനിയുടെ ശക്തി. 1996ല്‍ യൂറോയില്‍ ജര്‍മ്മനിയോടേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് സൗത്ത്‌ഗേറ്റും ടീമും ഇന്നിറങ്ങുക. വെംബ്ലിയില്‍ ഇതിന് മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ജര്‍മ്മനിക്കൊപ്പമായിരുന്നു.
രാത്രി 12.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ സ്വീഡന്‍ ഉക്രെയ്‌നെ നേരിടും. ഇതിന് മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഉക്രെയ്‌നായിരുന്നു ജയം.
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള്...
2 July 2022 7:04 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള് ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില് വന് സംഘര്ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര് ആക്രമണത്തിന് പിന്നില് കോണ്ഗ്രസാണെന്ന് പറയാന്...
2 July 2022 6:07 AM GMTഎകെജി സെന്റര് ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്ഗ്രസ്...
2 July 2022 6:06 AM GMT