എല്‍ ക്ലാസിക്കോയില്‍ മെസ്സി ബൂട്ടണിയുമോ ?

വലന്‍സിയക്കെതിരായ ലാലിഗയിലെ മല്‍സരത്തില്‍ താരത്തിന്റെ തുടയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, താല്‍ക്കാലിക ചികില്‍സയ്ക്കുശേഷം മെസ്സി തുടര്‍ന്ന് കളിച്ചു. എന്നാല്‍, മല്‍സരം അവസാനിച്ചപ്പോള്‍ മെസ്സി മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. വ്യാഴാഴ്ച നടക്കുന്ന കോപാ ഡെല്‍റേ സെമിയില്‍ ആദ്യപാദമല്‍സരത്തില്‍ ബാഴ്‌സ ഏറ്റുമുട്ടുന്നത് ചിരവൈരികളായ റയല്‍ മാഡ്രിഡിനെയാണ്.

എല്‍ ക്ലാസിക്കോയില്‍ മെസ്സി ബൂട്ടണിയുമോ ?

ബാഴ്‌സലോണ: വ്യാഴാഴ്ച നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ മെസ്സി ബൂട്ടണിയുന്ന കാര്യം സംശയത്തില്‍. വലന്‍സിയക്കെതിരായ ലാലിഗയിലെ മല്‍സരത്തില്‍ താരത്തിന്റെ തുടയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, താല്‍ക്കാലിക ചികില്‍സയ്ക്കുശേഷം മെസ്സി തുടര്‍ന്ന് കളിച്ചു. എന്നാല്‍, മല്‍സരം അവസാനിച്ചപ്പോള്‍ മെസ്സി മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. വ്യാഴാഴ്ച നടക്കുന്ന കോപാ ഡെല്‍റേ സെമിയില്‍ ആദ്യപാദമല്‍സരത്തില്‍ ബാഴ്‌സ ഏറ്റുമുട്ടുന്നത് ചിരവൈരികളായ റയല്‍ മാഡ്രിഡിനെയാണ്.

പരിക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കില്‍ പകരക്കാരനെ ഇറക്കട്ടെയെന്ന ചോദ്യത്തിന് മെസ്സി ഉത്തരം നല്‍കിയില്ലെന്ന് കോച്ച് വാല്‍വര്‍ദേ പറഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് മെസ്സി ഇറങ്ങിയിരുന്നുമില്ല. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും എന്നാല്‍ വിശ്രമം ആവശ്യമാണെന്നും ടീം ഫിസിയോ അറിയിച്ചു. അന്തിമ ഇലവനില്‍ മെസ്സി ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണെന്നും കോച്ച് സൂചന നല്‍കിയിട്ടുണ്ട്.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top