Latest News

*നജീബ് അത്തോളി അനുസ്മരണം സംഘടിപ്പിച്ചു*

*നജീബ് അത്തോളി അനുസ്മരണം സംഘടിപ്പിച്ചു*
X

കോഴിക്കോട് : എസ് ഡി പി ഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരി പെൻഷൻ ഭവനിൽ നജീബ് അത്തോളി അനുസ്മരണം സംഘടിപ്പിച്ചു. പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു . മികച്ച സംഘാടകനും എഴുത്തുകാരനും പ്രാസംഗികനുമായിരുന്ന നജീബ് അത്തോളിയുടെ വേർപാട് പാർട്ടിക്കും സഹപ്രവർത്തകർക്കും നികത്താനാവാത്ത വിടവുകളാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു.എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ആയിരിക്കെ ആറ് വർഷം മുൻപ് പൗരത്വപ്രക്ഷോഭവുമായി ബന്ധപെട്ട് അത്തോളിയിൽ നടന്ന പ്രകടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹോസ്പിറ്റലിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. നജീബ് അത്തോളി , അകാലത്തിൽ വിട്ട് പിരിഞ്ഞ ഉള്ളിയേരി ബ്രാഞ്ച് അംഗമായിരുന്ന ഫാസിൽ ഷാ എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ മൗനപ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ പരിപാടിക്ക്മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ഓർഗനൈസിംഗ് സിക്രട്ടറി മുഹമ്മദ് EK സ്വാഗതം പറഞ്ഞ യോഗത്തിൽ നജീബ് ഓർമ്മകൾ പങ്ക് വെച്ച് കൊണ്ട് ഉമർ പാറക്കൽ ,റാഷിദ് പിടി , വൈസ് പ്രസിഡണ്ട് സുലൈഖ PK എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it