Football

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ
X

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഞായറാഴ്ച ബാഴ്‌സലോണയും റയല്‍ മഡ്രിഡും ഏറ്റുമുട്ടും. കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലാണ് എല്‍ക്ലാസിക്കോ പോരാട്ടം. അത്‌ലറ്റിക് ബില്‍ബാവോയെ എതിരില്ലാത്ത അഞ്ച് ഗോളിന് സെമി ഫൈനലില്‍ കശക്കിയാണ് ബാഴ്‌സയുടെ വരവ്. റയലാവട്ടെ അത്‌ലറ്റികോ മഡ്രിഡിനെ 2-1നും തോല്‍പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ കറ്റാലന്‍സ് 5-2ന് റയലിനെ തകര്‍ത്ത് കിരീടം നേടിയിരുന്നു. ഇതിന്റെ കണക്കുതീര്‍ക്കുകകൂടിയാണ് സാബി അലോണ്‍സോയുടെ സംഘത്തിന്റെ ലക്ഷ്യം. പരിക്കേറ്റ റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ടീമിനൊപ്പം സൗദിയിലെത്തിയിട്ടുണ്ടെങ്കിലും ഫൈനലില്‍ കളിക്കുമോയെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.


Next Story

RELATED STORIES

Share it