Football

കറ്റാലന്‍സ് പ്രക്ഷോഭം; എല്‍ ക്ലാസ്സിക്കോ വേദി മാറ്റിയേക്കും

വേദി മാറ്റാണമെന്ന് ലാലിഗ അസോസിയേഷന്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്യാപ്‌നൗവില്‍ തന്നെ നടത്തണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം.

കറ്റാലന്‍സ് പ്രക്ഷോഭം; എല്‍ ക്ലാസ്സിക്കോ വേദി മാറ്റിയേക്കും
X

ക്യാപ്നൗ: ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ പോരാട്ടം അനിശ്ചിതത്ത്വത്തില്‍. ഈ മാസം 26ന് നടക്കേണ്ട സ്പാനിഷ് ലീഗിലെ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് പോരാട്ടമാണ് വേദിയെ ചൊല്ലി അനിശ്ചിതത്ത്വത്തിലായിരിക്കുന്നത്. നിലവില്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാപ്‌നൗവിലാണ് മല്‍സരം നടക്കേണ്ടത്.

എന്നാല്‍ ബാഴ്‌സലോണയില്‍ കറ്റാലന്‍സ് സ്വാതന്ത്ര്യ പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് ക്യാപ് നൗവില്‍ മല്‍സരം നടക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് മല്‍സരം റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താനാണ് അധികൃതരുടെ ശ്രമം. വേദി മാറ്റാണമെന്ന് ലാലിഗ അസോസിയേഷന്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്യാപ്‌നൗവില്‍ തന്നെ നടത്തണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം. മല്‍സരത്തിന്റെ തിയ്യതി മാറ്റുകയോ മറ്റൊരു വേദി കണ്ടെത്താനോ ആണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ശ്രമം.

Next Story

RELATED STORIES

Share it