Football

ലിവര്‍പൂളുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ മുഹമ്മദ് സലാഹ്

പിഎസ്ജിയും ബാഴ്‌സലോണയും രംഗത്ത് വന്നതോടെയാണ് ലിവര്‍പൂള്‍ പുതിയ ഓഫറുമായി മുന്നോട്ട് വന്നത്.

ലിവര്‍പൂളുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ മുഹമ്മദ് സലാഹ്
X


ആന്‍ഫീല്‍ഡ്: ഈ സീസണോടെ ലിവര്‍പൂള്‍ വിടാന്‍ ഉദ്ദേശിച്ച ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പുവച്ചേക്കും. 29 കാരനായ സലാഹിന്റെ കരിയര്‍ മുഴുവന്‍ ലിവര്‍പൂളില്‍ അവസാനിക്കുന്ന തരത്തിലുള്ള കരാറാണ് ലിവര്‍പൂള്‍ മുന്നോട്ട് വയ്ക്കുന്നത്. സലാഹിനായി പിഎസ്ജിയും ബാഴ്‌സലോണയും രംഗത്ത് വന്നതോടെയാണ് ലിവര്‍പൂള്‍ പുതിയ ഓഫറുമായി മുന്നോട്ട് വന്നത്. സണ്‍ഡേ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുതിയ ഓഫര്‍ എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.


Next Story

RELATED STORIES

Share it