Football

യൂറോപ്പാ ലീഗ് കിരീടം ചെല്‍സിക്ക്

യൂറോപ്പാ ലീഗ് കിരീടം ചെല്‍സിക്ക്
X

ബാക്കു: ആഴ്‌സണലിനെ 4-1ന് തോല്‍പ്പിച്ച് ചെല്‍സി യൂറോപ്പാ കിരീടം സ്വന്തമാക്കി. ഈഡന്‍ ഹസാര്‍ഡിന്റെ ഡബിള്‍ നേട്ടമാണ് ചെല്‍സിക്ക് അനായാസ ജയമൊരുക്കിയത്. കോച്ച് സാരിക്ക് കീഴിലുള്ള ചെല്‍സിയുടെ ആദ്യ കിരീടവും സാരിയുടെ കരിയറിലെ ആദ്യ കിരീടവുമാണിത്. ഒലിവര്‍ ഗിറൗഡ്, പെഡ്രോ റൊഡ്രിഗസ് എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

ചെല്‍സിയുടെ രണ്ടാം യൂറോപ്പാ ലീഗ് കിരീടമാണിത്.ചെല്‍സിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്ന ബെല്‍ജിയം ഫോര്‍വേഡ് ഹസാര്‍ഡ് കിരീട നേട്ടത്തോടെയാണ് ക്ലബ്ബ് വിടുന്നത്. തോല്‍വിയോടെ ആഴ്‌സണലിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷ അസ്തമിച്ചു. ചെല്‍സി ലീഗിലെ മൂന്നാം സ്ഥാനത്തോടെ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയിരുന്നു.

Next Story

RELATED STORIES

Share it