ഗോകുലം എഫ് സിക്ക് ഡ്യൂറണ്ട് കപ്പ്
ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാരായ ബഗാനെതിരേ ഗോകുലത്തിന്റെ വിജയം ആധികാരികമായിരുന്നു. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളാണ് ഗോകുലത്തിന് തുണയായത്.
BY SRF24 Aug 2019 6:02 PM GMT
X
SRF24 Aug 2019 6:02 PM GMT
കൊല്‍ക്കത്ത: മോഹന്‍ ബഗാനെ 2-1ന് വീഴ്ത്തി ഗോകുലം കേരളാ എഫ് സി ഡ്യൂറണ്ട് കപ്പില്‍ മുത്തമിട്ടു. ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാരായ ബഗാനെതിരേ ഗോകുലത്തിന്റെ വിജയം ആധികാരികമായിരുന്നു. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളാണ് ഗോകുലത്തിന് തുണയായത്. 45, 51 മിനിറ്റുകളിലാണ് ജോസഫിന്റെ ഗോളുകള്‍.
ടൂര്‍ണമെന്റില്‍ ജോസഫ് 11 ഗോളുകള്‍ നേടി. 64ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിന്‍സാണ് ബഗാന്റെ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഗോകുലം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീടമാണിത്. 1997ന് ശേഷം ആദ്യമായാണ് കേരളത്തിലേക്ക് ഡ്യൂറണ്ട് കപ്പ് എത്തുന്നത്. 97ല്‍ എഫ്‌സി കൊച്ചിനായിരുന്നു ചാംപ്യന്‍മാര്‍. അന്നും എതിരാളികള്‍ ബഗാനായിരുന്നു.
Next Story
RELATED STORIES
ചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMT