Football

പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണ്ണരുമ

പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണ്ണരുമ
X

പാരിസ്: പിഎസ്ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ ക്ലബ്ബ് വിടുന്നതായി അറിയിച്ചു. ടോട്ടന്‍ഹാമിനെതിരായ യുവേഫാ സൂപ്പര്‍ കപ്പിനുള്ള സ്‌ക്വാഡില്‍ നിന്ന് ഡൊണ്ണരുമയെ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന്റെ പ്രഖ്യാപനം. അടുത്തിടെ പിഎസ്ജി ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലൂക്കാസ് ഷെവലിയാറുമായി കരാറിലേര്‍പ്പെട്ടിരുന്നു. 2030 വരെയാണ് കരാര്‍. മാറ്റി സഫോനോവ്, റെനാറ്റോ മാരിന്‍ എന്നിവരും പിഎസ്ജിയുടെ ബാക്ക് അപ്പ് ഗോളികളാണ്. ഡൊണ്ണരുമ്മ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ചെല്‍സിയിലേക്കോ ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനിടെയാണ് ക്ലബ്ബ് വിടുന്നതായുള്ള പ്രഖ്യാപനം. അടുത്തിടെയുള്ള പിഎസ്ജിയുടെ കിരീട നേട്ടങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഡൊണ്ണരുമ. ലീഗ് വണ്‍ കിരീടവും ചാംപ്യന്‍സ് ലീഗ് പിഎസ്ജി സ്വന്തമാക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ എനിക്ക് ഇനി ഈ ഗ്രൂപ്പിന്റെ ഭാഗമാകനും ടീമിന്റെ വിജയത്തിന് സംഭാവന നല്‍കാനും കഴിയില്ലെന്ന് ആരോ തീരുമാനിച്ചു-ഡൊണ്ണരുമ കുറിച്ചു.

ഞാന്‍ നിരാശനാണ്. ഹോം ഗ്രൗണ്ടില്‍ ഒരിക്കല്‍ കൂടി ആരാധകരുടെ കണ്ണുകളിലേക്ക് നോക്കി വിട പറയാന്‍ ക്ലബ്ബ് അവസരം തരുമെന്ന് വിശ്വസിക്കുന്നുവെന്നും ഡൊണ്ണരുമ വ്യക്തമാക്കി. ഡൊണ്ണരുമ്മയ്ക്ക് ഒരു വര്‍ഷം കൂടി പിഎസ്ജിയില്‍ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ താരം പുതിയ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ക്ലബ്ബും താരവും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു.കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു ഡൊണ്ണരുമ.

Next Story

RELATED STORIES

Share it