Football

ഉസ്മാനെ ഡെംബലെ ബാഴ്‌സയില്‍ തുടരും; പുതിയ കരാര്‍ 2024 വരെ

പുതിയ കരാര്‍ നല്‍കിയ വാര്‍ത്ത ബാഴ്‌സ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.

ഉസ്മാനെ ഡെംബലെ ബാഴ്‌സയില്‍ തുടരും; പുതിയ കരാര്‍ 2024 വരെ
X


ക്യാംപ് നൗ: ബാഴ്‌സലോണയുമായി കരാര്‍ നീട്ടുന്നതിനെ കുറിച്ചുള്ള ഒരു വര്‍ഷം നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഫ്രഞ്ച് താരം ഉസ്മാനെ ഡെംബലെ. താരം ബാഴ്‌സയുമായി രണ്ട് വര്‍ഷത്തെ പുതിയ കരാറിലേര്‍പ്പെട്ടു. നേരത്തെ കരാര്‍ അവസാനിച്ച ഡെംബെലെ മറ്റ് ക്ലബ്ബുകളിലേക്കുള്ള ഓഫറുകള്‍ പരിഗണിച്ചിരുന്നു.25കാരനായ ഡെംബലെ ബാഴ്‌സയുടെ പ്രധാന താരമാണ്. താരത്തെ വിട്ടുകൊടുക്കാന്‍ കോച്ച് സാവി തയ്യാറല്ലായിരുന്നു. എന്നാല്‍ വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാഴ്‌സ മാനേജ്‌മെന്റ് താരത്തെ വിട്ടുകൊടുക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ അല്‍പ്പം മുമ്പാണ് ഫ്രഞ്ച് താരത്തിന് പുതിയ കരാര്‍ നല്‍കിയ വാര്‍ത്ത ബാഴ്‌സ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.




Next Story

RELATED STORIES

Share it