Football

ഡി ലിറ്റ് യുവന്റസില്‍ തുടരും; ഡിബാല ക്ലബ്ബ് വിടും

ഡി ലിറ്റ് യുവന്റസില്‍ തുടരും; ഡിബാല ക്ലബ്ബ് വിടും
X


ടൂറിന്‍: യുവന്റസ് സെന്റര്‍ ബാക്ക് ഡിലിറ്റ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കും. 2026 വരെയാണ് താരം കരാര്‍ പുതുക്കുക. ഡി ലിറ്റ് യുവന്റസിന്റെ ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരമാണ്.സീനിയര്‍ താരം കിയെല്ലിനി , അര്‍ജന്റീനന്‍ താരം ഡിബാല എന്നിവരും ക്ലബ്ബ് വിട്ടു. ഇരുവരും കഴിഞ്ഞ ദിവസം യുവന്റസിലെ അവസാന മല്‍സരം കളിച്ചു. കിയെല്ലിനിക്ക് വന്‍ യാത്രയയപ്പാണ് ടീം നല്‍കിയത്. ഇരുവരും കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്. യുവന്റസ് ലാസിയോക്കെതിരേ സമനില വഴങ്ങിയിരുന്നു. യുവന്റസ് ചാംപ്യന്‍സ് ലീഗ് യോഗ്യത ഇതിനോടകം ഉറപ്പിച്ചിരുന്നു.


Next Story

RELATED STORIES

Share it