Football

ക്രൊയേഷ്യ ജയിച്ചുകയറി; ആസ്ട്രിയക്ക് തോല്‍വി

ക്രൊയേഷ്യ ജയിച്ചുകയറി; ആസ്ട്രിയക്ക് തോല്‍വി
X

വിയന്ന: യൂറോ 2020 യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ ക്രൊയേഷ്യ, നോര്‍ത്തേണ്‍ അയര്‍ലന്റ്, സ്ലോവാക്കിയ, പോളണ്ട്, മാസിഡോനിയ, സൈപ്രസ് എന്നിവര്‍ക്ക് ജയം. അസര്‍ബെജനെ 2-1നാണ് ക്രൊയേഷ്യ തോല്‍പ്പിച്ചത്. റാങ്കിങില്‍ 108ാം സ്ഥാനത്തുള്ള അസര്‍ബെജന്‍ ക്രൊയേഷ്യയെ 19ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി ഞെട്ടിച്ചു. സെഡേവായിരുന്നു അസര്‍ബെജാന്റെ സ്‌കോറര്‍. എന്നാല്‍ 44ാം മിനിറ്റില്‍ ബാരിസിക്ക് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടി. 79ാം മിനിറ്റില്‍ ക്രാമാരിക്കിന്റെ ഗോളില്‍ ക്രൊയേഷ്യ ജയം ഉറപ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് 2-0ത്തിന്് എസ്‌റ്റോണിയയെ തോല്‍പ്പിച്ചു. സ്ലൊവാക്കിയ ഹംഗറിയെ 2-0ത്തിന് തോല്‍പ്പിച്ചപ്പോള്‍ പോളണ്ട് ആസ്ട്രിയയെ 1-0ത്തിന് തോല്‍പ്പിച്ചു. സ്ലോവേനീയ-ഇസ്രായേല്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. മാസിഡോണിയ 3-1നാണ് ലാത്വിയയെ തോല്‍പ്പിച്ചത്. സാന്‍ മാരിനോയെ സൈപ്രസ് എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it