യൂറോ കപ്പ്; സ്‌പെയിനും ഫ്രാന്‍സും ഇന്നിറങ്ങും
രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും.

മാഡ്രിഡ്: യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ സ്‌പെയിന്‍ ക്രൊയേഷ്യയെയും ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലാന്റിനെയും നേരിടും. സ്‌പെയിന്‍-ക്രൊയേഷ്യ മല്‍സരം രാത്രി 9.30നും ഫ്രാന്‍സിന്റെ മല്‍സരം രാത്രി 12.30നുമാണ്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ . ഗ്രൂപ്പ് ഇയില്‍ നിന്ന് രണ്ടാം സ്ഥാനവുമായാണ് സ്‌പെയിന്‍ വരുന്നത്. ആദ്യത്തെ രണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങിയ സ്‌പെയിന്‍ അവസാന മല്‍സരത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയാണ് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ക്രൊയേഷ്യയും അവസാന മല്‍സരത്തിലാണ് ഫോമിലായത്. സൂപ്പര്‍ താരം പെരിസിക്കിന് കൊവിഡ് പോസ്റ്റീവായത് ക്രൊയേഷ്യയ്ക്ക് ഇന്ന് വന്‍തിരിച്ചടിയാവും.
രണ്ടാം പ്രീക്വാര്‍ട്ടറില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. ഗ്രൂപ്പ് എഫിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് മികച്ച ഫോമിലാണ്. ഫ്രാന്‍സിന് തന്നെയാണ് മല്‍സരത്തില്‍ മുന്‍ തൂക്കം.
RELATED STORIES
മഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTമഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMTആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെ എന്‍ എ ഖാദറിന് മുസ്ലിം...
26 Jun 2022 12:06 PM GMTവിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMT