ബലാത്സംഗ കേസില്‍ റൊണാള്‍ഡോയ്ക്ക് ശിക്ഷയില്ല
ടൂറിന്‍: വിവാദ ബലാത്സംഗ കേസില്‍ പോര്‍ച്ചുഗല്‍ താരവും യുവന്റസ് സ്‌ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശിക്ഷയില്ല. അമേരിക്കയില്‍ നടക്കുന്ന കേസ് സംശയകരമായ രീതിയില്‍ പ്രൊസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് റൊണാള്‍ഡോയ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ പോവുന്നത്.
അന്തിമവിധി വന്നില്ലെങ്കില്‍ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തെ വെറുതെ വിടും. നേരത്തെ ഡിഎന്‍എ ടെസ്റ്റിനായി റൊണാള്‍ഡോ അമേരിക്കയില്‍ എത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി ഒഴിവാക്കിയിട്ടുണ്ട്. 2009 ലാണ് അമേരിക്കന്‍ യുവതിയെ റൊണാള്‍ഡോ ബലാത്സംഗ ചെയ്തുവെന്ന പരാതി വന്നത്.എന്നാല്‍ താരം പണം നല്‍കി കേസ് ഒഴിവാക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം യുവതി വീണ്ടും കേസ് നല്‍കുകയായിരുന്നു. റൊണാള്‍ഡോ ആരോപണം നിഷേധിച്ചിരുന്നു.
RELATED STORIES
മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി റിമാന്റില്‍
5 Dec 2019 6:41 PM GMTബിപിസിഎല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍
5 Dec 2019 6:19 PM GMTബാബരി മസ്ജിദ് വിധിക്കെതിരേ മാവോവാദികളുടെ ഭാരത്ബന്ദ്
5 Dec 2019 6:14 PM GMTകാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
5 Dec 2019 6:11 PM GMT