Football

റൊണാള്‍ഡോയുമായി മെസ്സിക്കു ശത്രുതയോ?

ഈ സീസണിന്റെ തുടക്കത്തില്‍ ലാ ലീഗ വിട്ടു റൊണാള്‍ഡോ ഇറ്റലിയിലെ യുവന്റസിലേക്ക് മാറി. അതിനു ശേഷം മെസ്സിയെ റൊണാള്‍ഡോ ഇറ്റലിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

റൊണാള്‍ഡോയുമായി മെസ്സിക്കു  ശത്രുതയോ?
X

പാരിസ്: താനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള ശത്രുത ആരോഗ്യപരമായിരുന്നെന്നും തങ്ങളുടെ ആരാധകര്‍ അത് ആസ്വദിച്ചിരുന്നെന്നും ലയണല്‍ മെസ്സി. ഈ സീസണിന്റെ തുടക്കത്തില്‍ ലാ ലീഗ വിട്ടു റൊണാള്‍ഡോ ഇറ്റലിയിലെ യുവന്റസിലേക്ക് മാറി. അതിനു ശേഷം മെസ്സിയെ റൊണാള്‍ഡോ ഇറ്റലിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം താന്‍ ഫുട്‌ബോളിനെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ടെന്നും എന്നാല്‍ കുടുംബമാണ് അതിനു എല്ലാം മുകളിലെന്നും മെസ്സി പറഞ്ഞു.

ബലോണ്‍ ദി ഓര്‍ പുരസ്‌കാരത്തിനുള്ള നോമിനികളെ അറിഞ്ഞത് മുതല്‍ താന്‍ അത് നേടാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഉണ്ടാവില്ലെന്ന് തനിക്കറിയാമായിരുന്നെന്നും മെസ്സി പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച ബലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മെസ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. റയല്‍ മാഡ്രിഡ് താരം മോഡ്രിച്ചാണ് ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്.




Next Story

RELATED STORIES

Share it