Football

55 ാം കരിയര്‍ ഹാട്രിക്കുമായി റൊണാള്‍ഡോ

യൂറോ 2020 യോഗ്യത മല്‍സരത്തില്‍ ലിത്വാനിയക്കെതിരേയാണ് ഹാട്രിക്ക് കൊണ്ട് റൊണാള്‍ഡോ മറുപടി പറഞ്ഞത്. തന്റെ കരിയറിലെ 55ാം ഹാട്രിക്കോടെയാണ് റൊണാള്‍ഡോ വിമര്‍ശകരുടെ വായടപ്പിച്ചത്.

55 ാം കരിയര്‍ ഹാട്രിക്കുമായി റൊണാള്‍ഡോ
X

ലിസ്ബണ്‍: ഒരാഴ്ചയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫുട്‌ബോളില്‍ തന്റെ കാലം കഴിഞ്ഞെന്ന് എഴുതിതള്ളിയ വിമര്‍ശകര്‍ക്ക് ഹാട്രിക്ക് കൊണ്ട് മറുപടി കൊടുത്ത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യൂറോ 2020 യോഗ്യത മല്‍സരത്തില്‍ ലിത്വാനിയക്കെതിരേയാണ് ഹാട്രിക്ക് കൊണ്ട് റൊണാള്‍ഡോ മറുപടി പറഞ്ഞത്. തന്റെ കരിയറിലെ 55ാം ഹാട്രിക്കോടെയാണ് റൊണാള്‍ഡോ വിമര്‍ശകരുടെ വായടപ്പിച്ചത്.

പോര്‍ച്ചുഗലിനായി താരത്തിന്റെ ഒമ്പതാം ഹാട്രിക്കാണിത്.അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 100 ഗോള്‍ എന്ന കടമ്പ കടക്കാന്‍ ക്രിസ്റ്റിക്കിനി രണ്ട് ഗോള്‍ മാത്രം മതി. ഇന്നത്തെ നേട്ടത്തോടെ 98 ഗോളാണ് താരത്തിന്റെ എക്കൗണ്ടിലുള്ളത്. 34 കാരനായ റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്നു തരത്തിലുള്ള വാര്‍ത്തകളാണ് അടുത്തിടെ യൂറോപ്യന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ചാംപ്യന്‍സ് ലീഗില്‍ ആദ്യ പകുതിയിലും സീരി എയില്‍ രണ്ടാം പകുതിയിലും യുവന്റസ് താരത്തെ പിന്‍വലിച്ചിരുന്നു. മോശം ഫോമിനെ തുടര്‍ന്നാണ് കോച്ച് റൊണാള്‍ഡോയെ പിന്‍വലിച്ചെന്ന തരത്തിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അടുത്തിടെ യുവന്റസിനായി റൊണാള്‍ഡോയ്ക്ക് ഫോം കണ്ടെത്താനായിരുന്നില്ല. കൂടാതെ സബ്ബ് ചെയ്തതില്‍ പ്രതിഷേധിച്ച് താരം രോഷാകുലനാവുകയും ചെയ്തിരുന്നു. ഇതിനെതിരേ സഹതാരങ്ങളടക്കം രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ന് യൂറോയിലെ പ്രകടനത്തോടെ റൊണാള്‍ഡോ ഏവര്‍ക്കും മറുപടി നല്‍കുകയായിരുന്നു.


Next Story

RELATED STORIES

Share it