Football

റൊണാള്‍ഡോയ്ക്ക് 600ാം ഗോള്‍; ഇന്ററിനെതിരേ സമനില

കിരീടനേട്ടത്തിന് ശേഷമുള്ള അവശേഷിക്കുന്ന മല്‍സരത്തിലാണ് ഇന്റര്‍ യുവന്റസിനെ സമനിലയില്‍ പിടിച്ചത്. ഏഴാം മിനിറ്റില്‍ നൈന്‍ഗോളനാണ് ഇന്ററിനെ മുന്നിലെത്തിച്ചത്.

റൊണാള്‍ഡോയ്ക്ക് 600ാം ഗോള്‍; ഇന്ററിനെതിരേ സമനില
X

ടൂറിന്‍: സീരി എ കിരീടം നേടിയ യുവന്റസിന് ഇന്ററിനെതിരേ സമനില. കിരീടനേട്ടത്തിന് ശേഷമുള്ള അവശേഷിക്കുന്ന മല്‍സരത്തിലാണ് ഇന്റര്‍ യുവന്റസിനെ സമനിലയില്‍ പിടിച്ചത്. ഏഴാം മിനിറ്റില്‍ നൈന്‍ഗോളനാണ് ഇന്ററിനെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് രണ്ടാം പകുതി വരെ നില്‍ക്കേണ്ടിവന്നു യുവന്റസിന്റെ സമനില ഗോളിനായി. 62ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

ഗോള്‍ നേട്ടത്തോടെ കരിയറില്‍ 600 ഗോളെന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കി. യുവന്റസിനായുള്ള 27ാം ഗോളായിരുന്നു ഇത്. സ്‌പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ചും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 118ഉം റയല്‍മാഡ്രിഡിനായി 450 ഉം ഗോള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്. പോര്‍ച്ചുഗലിനായി റൊണോ 85 ഗോളാണ് നേടിയത്. ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോയ്ക്ക് താഴെയുള്ളത് ലയണല്‍ മെസ്സിയാണ്. ഇന്ന് നടന്ന ലെവന്റെയ്‌ക്കെതിരായ മല്‍സരത്തില്‍ മെസ്സി തന്റെ 598ാം ഗോള്‍ നേടി.

Next Story

RELATED STORIES

Share it