ആരാധകര്‍ക്ക് ആശ്വാസം; പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് പോകും: റൊണാള്‍ഡോ
അവിടെയെത്താന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന് പോര്‍ച്ചുഗലിന് അറിയാം.

ലിസ്ബണ്‍: പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖത്തര്‍ ലോകകപ്പിലേക്ക് ഉണ്ടാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതയുടെ അവസാന മല്‍സരത്തില്‍ സെര്‍ബിയയോട് 2-1ന് പരാജയപ്പെട്ടതോടെ പോര്‍ച്ചുഗലിന്റെ സാധ്യത പരുങ്ങലില്‍ ആണ്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പോര്‍ച്ചുഗലിന് മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓഫില്‍ കളിച്ച് വേണം യോഗ്യത നേടാന്‍.12 ടീമുകളോട് ഏറ്റുമുട്ടി ജയിക്കുന്ന അവസാന മൂന്ന് ടീമുകളാണ് ഖത്തറിലേക്ക് പോവുക. എന്നാല്‍ ഇതിന് മുമ്പ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പോസ്റ്റാണ് റൊണാള്‍ഡോ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുക എന്ന ലക്ഷ്യം ഇപ്പോഴും സജീവമാണ്. അവിടെയെത്താന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന് പോര്‍ച്ചുഗലിന് അറിയാം. ഒഴികഴിവുകളില്ല. പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് പോകും-റൊണാള്‍ഡോ ഇന്‍സ്റ്റയില്‍ ഇങ്ങനെയാണ് കുറിച്ചത്.
RELATED STORIES
നാക്കുപിഴയല്ല; ഇത് കടുത്ത അധിക്ഷേപമാണ്
6 July 2022 10:22 AM GMTജനാധിപത്യത്തെ വിലക്കുവാങ്ങുന്ന ബിജെപി
22 Jun 2022 3:51 PM GMTമോഡിയയുടെ ബഹുകൃതവേഷം
8 Jun 2022 10:07 AM GMTഗ്യാന്‍വാപി മസ്ജിദ്; സംഘപരിവാര്‍ പരാജയം നുണയാന്‍ പോകുന്നതേയുള്ളൂ
18 May 2022 2:31 PM GMTബുല്‍ഡോസര്‍ രാഷ്ട്രീയവും സുപ്രിംകോടതിയും
20 April 2022 7:37 AM GMTഡല്‍ഹി ജഹാന്‍ഗിര്‍പുരി സംഘര്‍ഷം: ഡല്‍ഹി പോലിസ് വിശ്വഹിന്ദുപരിഷത്തിന്റെ ...
19 April 2022 2:52 AM GMT