പെനാല്‍റ്റി പാഴാക്കി റൊണാള്‍ഡോ; യുവന്റസിന് സമനില
ബയേണിനായി 250 ഗോള്‍ നേടുന്ന മൂന്നാം താരമെന്ന റെക്കോഡ് ലെവന്‍ഡോസ്കി കരസ്ഥമാക്കി.

ടൂറിന്: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെ സമനിലയില്‍ കുരുക്കി അറ്റ്ലാന്റ. 1-1 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. മല്‍സരത്തിലെ നിര്‍ണ്ണായകമായ ഒരു പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയതാണ് യുവന്റസിന്റെ സമനിലയ്ക്ക് നിദാനം. 2019ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കുന്നത്. ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന എ സി മിലാന് ജിനോയെ സമനിലയില്‍ പിടിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്റര്മിലാന് നപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. യുവന്റസ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
ഫ്രഞ്ച് ലീഗില്‍ ലോറിന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എംബാപ്പെ, കീന്‍ എന്നിവരാണ് പിഎസ്ജിയുടെ സ്കോര്‍മാര്‍. ലില്ലെയാണ് ലീഗില്‍ ഒന്നാമതുള്ളത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ ലെവര്കൂസന് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് കൊളോണിനെ എതിരില്ലാത്ത നാല് ഗോളിനാണ് ലെവര്കൂസന് തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് വോള്‍വ്സ് ബര്‍ഗിനെ 2-1നും തോല്‍പ്പിച്ചു. മ്യൂണിക്കാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ബയേണിനായി റൊബര്‍ട്ടോ ലെവന്‍ഡോസ്കി രണ്ട് ഗോള്‍ നേടി. ഇതോടെ ബയേണിനായി 250 ഗോള്‍ നേടുന്ന മൂന്നാം താരമെന്ന റെക്കോഡ് ലെവന്‍ഡോസ്കി കരസ്ഥമാക്കി.
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTമലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMT