Football

മാധ്യമങ്ങള്‍ കളവ് പറയുന്നു; ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും: റൊണാള്‍ഡോ

ഈ മാസം 31നാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത്.

മാധ്യമങ്ങള്‍ കളവ് പറയുന്നു; ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും: റൊണാള്‍ഡോ
X


മാഞ്ചസ്റ്റര്‍: തന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ കള്ളമാണെന്ന് ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഉടന്‍ തന്നെ ഒരു അഭിമുഖം നല്‍കി സത്യം വെളിപ്പെടുത്തുമെന്നും യുനൈറ്റഡ് താരം അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടും-റൊണാള്‍ഡോ അറിയിച്ചു.താരം ക്ലബ്ബ് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യുനൈറ്റഡിന് റൊണാള്‍ഡോയെ വിടാന്‍ താല്‍പ്പര്യമില്ലെന്നും അറിയിച്ചിരുന്നു. ഈ മാസം 31നാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത്. 31ന് മുമ്പ് താരം മാധ്യമങ്ങളെ കാണും.




Next Story

RELATED STORIES

Share it