ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; കരാര്‍ അവസാന ഘട്ടത്തില്‍
തുടര്‍ന്ന് വീണ്ടും ഇന്ന് ചര്‍ച്ചകള്‍ തുടരുകയായിരുന്നു.

ടൂറിന്‍: യുവന്റസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരവുമായുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്ന് യൂറോപ്പിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സിറ്റിയുടെ ഈ നീക്കം. നേരത്തെ താരത്തിനായി സിറ്റി ചെറിയ നീക്കം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ഇന്ന് ചര്‍ച്ചകള്‍ തുടരുകയായിരുന്നു. റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിലെ ഏജന്റ് ഇന്ന് ടൂറിനില്‍ എത്തിയിരുന്നു. സിറ്റി പ്രതിനിധികളുമായി ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. താരത്തിന് 28 മില്ല്യണ്‍ യൂറോയാണ് യുവന്റസ് ആവശ്യപ്പെടുന്നത്. എന്നാല്‍ 20 മില്ല്യണ്‍ യൂറോ നല്‍കാനാണ് സിറ്റിയുടെ ശ്രമം. ഒരു സ്‌ട്രൈക്കറെ തേടുന്ന സിറ്റിക്ക് റൊണാള്‍ഡോയെ ലഭിക്കുമെന്നാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ റിപ്പോര്‍ട്ട്. യുവന്റസ് വിടാനാഗ്രഹിക്കുന്ന റൊണാള്‍ഡോ തന്റെ കരിയറിനെ മാറ്റിമറിച്ച മാഞ്ചസറ്റര്‍ യുനൈറ്റഡിന്റെ സ്ഥിരം ശത്രുക്കളായ സിറ്റിയിലേക്ക് ചേക്കേറുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്.
RELATED STORIES
തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ്; ആള്‍ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMT