Football

ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് ആദ്യ യൂറോപ്പാ ലീഗ് ഗോള്‍

റയല്‍ ബെറ്റിസ്, റയല്‍ സോസിഡാഡ് എന്നിവര്‍ ജയം കണ്ടു.

ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് ആദ്യ യൂറോപ്പാ ലീഗ് ഗോള്‍
X
മാഞ്ചസ്റ്റര്‍: ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു.യൂറോപ്പാ ലീഗില്‍ ഷെരീഫ് തിരാസ്‌പോളിനെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ സ്‌കോര്‍ ചെയ്തു. 39ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു ഗോള്‍ . റൊണാള്‍ഡോയുടെ ആദ്യ യൂറോപ്പാ ലീഗ് ഗോളാണ്. മല്‍സരത്തില്‍ യുനൈറ്റഡ് രണ്ട് ഗോളിന് ജയിച്ചു. ആദ്യ ഗോള്‍ സാഞ്ചോയുടെ വക 17ാം മിനിറ്റിലായിരുന്നു. എറിക്‌സണ്‍ ആണ് അസിസ്റ്റ് ഒരുക്കിയത്. മറ്റ് മല്‍സരങ്ങളില്‍ റയല്‍ ബെറ്റിസ്, റയല്‍ സോസിഡാഡ് എന്നിവര്‍ ജയം കണ്ടു. ലാസിയോ നാന്റീസ്, ഒളിമ്പിയാക്കോസ്, മൊണാക്കോ എന്നിവര്‍ തോല്‍വി വഴങ്ങി.
Next Story

RELATED STORIES

Share it