Football

സബ്ബ് ചെയ്തതിലെ അമര്‍ഷം; റൊണാള്‍ഡോയ്ക്ക് വിലക്ക് വന്നേക്കും

ചാംപ്യന്‍സ് ലീഗിലെ മല്‍സരത്തിനിടെയും റൊണാള്‍ഡോയെ കോച്ച് സാരി സബ്ബ് ചെയ്തിരുന്നു. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ റൊണാള്‍ഡോ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്.

സബ്ബ് ചെയ്തതിലെ അമര്‍ഷം; റൊണാള്‍ഡോയ്ക്ക് വിലക്ക് വന്നേക്കും
X

റോം: സീരി എയില്‍ ഏസി മിലാനെതിരായി നടന്ന മല്‍സരത്തിനിടെ സബ്ബ് ചെയ്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് ലഭിച്ചേക്കും. ഇറ്റലിയില്‍ നടന്ന മല്‍സരത്തില്‍ സബ്ബ് ചെയ്ത റൊണാള്‍ഡോ രോഷാകുലനായാണ് സ്‌റ്റേഡിയം വിട്ടത്. കൂടാതെ യുവന്റസ് താരം മല്‍സരം അവസാനിക്കുന്നതിന് മുമ്പ് ഡ്രസ്സിങ് റൂമിലേക്ക് പോവുകയും ചെയ്തിരുന്നു. ഈ നടപടി താരത്തിന് വിലക്ക് ലഭിക്കാവുന്നതാണെന്ന് മുന്‍ ഇറ്റാലിയന്‍ താരം ആന്റോണിയോ കേസാനോ അഭിപ്രായപ്പെട്ടു.

ഇറ്റാലിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ആന്റോണിയോ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. മല്‍സരം അവസാനിക്കുന്നതിന് മുമ്പാണ് പോര്‍ച്ചുഗല്‍ താരമായ റൊണാള്‍ഡോ കളം വിട്ടത്. ഇത് ഫുട്‌ബോള്‍ മല്‍സരങ്ങളിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സഹതാരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാനോ കോച്ചുമായി ആശയവിനിമയം നടത്താനോ താരം തയ്യാറായില്ല. ഇത് തെറ്റായ കീഴ് വഴക്കമാണെന്നും ആന്റോണിയോ അഭിപ്രായപ്പെട്ടു.

രണ്ട് വര്‍ഷം വരെ വിലക്ക് ലഭിക്കാവുന്ന കുറ്റമാണ് റൊണാള്‍ഡോ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മിലാനെതിരായ മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയെ സബ്ബ് ചെയ്ത ഡിബാല ഇറക്കിയത്. തുടര്‍ന്ന് ഡിബാലയുടെ ഗോളില്‍ യുവന്റസ് ജയം കണ്ടെത്തിയിരുന്നു. ചാംപ്യന്‍സ് ലീഗിലെ മല്‍സരത്തിനിടെയും റൊണാള്‍ഡോയെ കോച്ച് സാരി സബ്ബ് ചെയ്തിരുന്നു. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ റൊണാള്‍ഡോ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്.


Next Story

RELATED STORIES

Share it