Football

കൊവിഡ് വ്യാപനം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മാറ്റി വെച്ചു

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ചാംപ്യന്‍ഷിപ്പിന്റെ തിയതി മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചത്

കൊവിഡ് വ്യാപനം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മാറ്റി വെച്ചു
X

കൊച്ചി: കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മാറ്റി വെച്ചു.കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ചാംപ്യന്‍ഷിപ്പിന്റെ തിയതി മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരെയായിരുന്നു ഫൈനല്‍ റൗണ്ട് നടത്താന്‍ നിശ്ചയിച്ചിരുന്നത്.അടുത്തു മാസം മൂന്നാം വാരം കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം പുതിയ തിയതി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.രണ്ടു ഗ്രൂപ്പുകളിലായി കേരളം അടക്കം 10 ടീമുകളാണ് ഫൈനല്‍ റൗണ്ടിലുള്ളത്.മലപ്പുറം മഞ്ചേരിയിലാണ് ഫൈനല്‍ റൗണ്ട് മല്‍സരം നടക്കുന്നത്‌

Next Story

RELATED STORIES

Share it