Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; സിറ്റിക്ക് വന്‍ ലീഡ്, വില്ലയ്ക്ക് സമനില, സതാംപ്ടണിന് ജയം

വില്ലയ്ക്കായി ഒരു ഗോള്‍ നേടിയ കുട്ടീഞ്ഞോ രണ്ട് അസിസ്റ്റും ഒരുക്കിയിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; സിറ്റിക്ക് വന്‍ ലീഡ്, വില്ലയ്ക്ക് സമനില, സതാംപ്ടണിന് ജയം
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബ്രന്റ്‌ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. റിയാദ് മെഹറസ്, കെവിന്‍ ഡി ബ്രൂണി എന്നിവരാണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 12 പോയിന്റായി. മറ്റൊരു മല്‍സരത്തില്‍ സതാംപ്ടണ്‍ ടോട്ടന്‍ഹാമിനെ 3-2ന് തോല്‍പ്പിച്ചു. മറ്റൊരു ക്ലാസ്സിക്ക് മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 3-3 സമനിലയില്‍ പിടിച്ചുകെട്ടി ലീഡസ് യുനൈറ്റഡ്. ലീഗില്‍ വില്ല 11ാം സ്ഥാനത്തും ലീഡ്‌സ് 15ാം സ്ഥാനത്തുമാണ്.മല്‍സരത്തില്‍ ഒരു ഗോളിന്റെ ലീഡെടുത്തത് ലീഡസ് ആയിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ വില്ല മൂന്ന് ഗോള്‍ തിരിച്ചടിച്ച് ലീഡെടുത്തു. ആദ്യപകുതിയിലും രണ്ടാം പകുതിയിലുമായി ലീഡ്‌സ് ഇതിന് മറുപടി കൊടുത്തു. വില്ലയ്ക്കായി ഒരു ഗോള്‍ നേടിയ കുട്ടീഞ്ഞോ രണ്ട് അസിസ്റ്റും ഒരുക്കിയിരുന്നു.


Next Story

RELATED STORIES

Share it