Football

പ്രീമിയര്‍ ലീഗ് ഏപ്രില്‍ 30 വരെ നീട്ടി; സീസണ്‍ അവസാനിക്കാതെ കിരീടം നല്‍കില്ല

ഇന്ന് നടന്ന ഇംഗ്ലിഷ് എഫ് എയുടെ വീഡിയോ കോണ്‍ഫറന്‍സിങിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്രീമിയര്‍ ലീഗ് ഏപ്രില്‍ 30 വരെ നീട്ടി; സീസണ്‍ അവസാനിക്കാതെ കിരീടം നല്‍കില്ല
X

ലണ്ടന്‍: കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ അടുത്ത മാസം 30 വരെ നീട്ടാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇന്ന് നടന്ന ഇംഗ്ലിഷ് എഫ് എയുടെ വീഡിയോ കോണ്‍ഫറന്‍സിങിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ ഈ മാസം അവസാനം വരെയായിരുന്നു ലീഗുകള്‍ മാറ്റിവച്ചത്. കൊറോണാ വൈറസ് ഇംഗ്ലണ്ടിലും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജൂണ്‍ 30നുള്ളില്‍ സീസണ്‍ അവസാനിപ്പിക്കണമെന്ന തീരുമാനവും ഇന്ന് ചേര്‍ന്ന യോഗം മാറ്റി. എത്ര നീണ്ടാലും എല്ലാ മല്‍സരങ്ങളും പൂര്‍ത്തിയാക്കി മാത്രമേ സീസണ്‍ അവസാനിപ്പിക്കുകയുള്ളൂ. നിലവില്‍ സ്റ്റാന്‍ഡിങ് അനുസരിച്ച് ആര്‍ക്കും കിരീടം നല്‍കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. നിലവില്‍ വന്‍ ലീഡുമായി ലിവര്‍പൂളാണ് കിരീടം ഉറപ്പിച്ചത്. എന്നാല്‍ മല്‍സരം പൂര്‍ത്തിയാക്കാതെ കിരീടം ലിവര്‍പൂളിന് നല്‍കില്ലെന്നാണ് പുതിയ തീരുമാനം. സ്പാനിഷ് ലീഗിലും മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാതെ കിരീടം നല്‍കില്ലെന്നാണ് തീരുമാനം.

Next Story

RELATED STORIES

Share it